മുക്കം: മുക്കം അഭിലാഷ് ജം ഗ്ഷനിലെ വിസ്മയ ഗോള്‍ഡ് കവര്‍ച്ചക്കേസിലെ പ്രതിയെ പോ ലീസ് പിടികൂടിയത് അതിസാ ഹസികമായി. പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ കഴിയുന്നതിനിടെയാണ് പ്രധാന പ്രതികളിലൊരാളായ കൃഷ്ണയെ കഴിഞ്ഞ ദിവസം കൊടുവള്ളി സി.ഐ ഏ.പ്രേംജി ത്തിന്റെ നേതൃത്വത്തിലുള്ള സംഘം വലയിലാക്കിയത്.പ്രതിയെ പിടികൂടാനായി പൊലീസ് സംഘമെ ത്തിയപ്പോള്‍ ഇയാള്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. പിന്നാലെ ചാടിയ പോലീസ് പുഴയില്‍ വെച്ച് കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയുമായി തിരിച്ചു വരാനിരുന്ന പോലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവെ ക്കുകയും ചെയ്തു. ബംഗാളിലെ കലക്ടറായ മുന്‍ കോഴിക്കോട് കലക്ടര്‍ പി.ബി സലീം ഉള്‍പ്പെടെയുളള മലയാളി ഉദ്യോഗ സ്ഥരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനായത്.
തുടര്‍ന്ന് പശ്ചിമ ബംഗാള്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ബംഗാളില്‍ നിന്ന് തിരിച്ച സംഘം ഇന്ന് മുക്കത്തെത്തുമെന്നാണ് സൂചന. തുടര്‍ന്ന് ഇന്നോ നാളെയോ തെളിവെടുപ്പിനായി കൊണ്ട് വരും. കേസില്‍ മൊത്തം ഏഴു പ്രതികള്‍ ഉണ്ടെന്നാണ് അറിവ്. ഇതിലെ മറ്റൊരു പ്രധാന പ്രതിയായ ഝാര്‍ഖണ്ഡ് സ്വദേശിയെ പിടികൂടാനായിട്ടില്ല. ഇയാളാണ് 3 കിലോ സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞതെന്ന് പിടിയിലായ കൃഷ്ണ പോലീസിന് മൊഴി നല്‍കി യിട്ടുണ്ട്. കഴിഞ്ഞ 12 നാണ് മുക്കം അഭിലാഷ് ജംഗ്ഷനിലെ വിസ്മയഗോള്‍ഡില്‍ മോഷണം നടന്നത്. 3 കിലോ സ്വര്‍ണ്ണം, 4 കിലോ വെളളി, നാല് ലക്ഷം രൂപ എന്നിവയടക്കം ഒരു കോടിയോളം രൂപയുടെ മോഷണമാണ് നടന്നത്.
കൃത്യം നടന്ന് ഒരു മാസത്തിന് ശേഷം സെപ്റ്റംബര്‍ 12നാണ് പ്രതി പിടിയിലായത്. മോഷണ ത്തിനായി ഇയാള്‍ എത്തിയത് നെടുമ്പാശ്ശേരി വരെ വിമാനത്തിലും തുടര്‍ന്ന് മുക്കം വരെ കാറിലുമാണ്. സംഘത്തിലെ ബാക്കിയുള്ളവരെ 50000 രൂപ നല്‍കി ഒഴിവാക്കി യെന്നാണ് പിടിയിലായ കൃഷ്ണ പോലിസിനോട് പറഞ്ഞത്
















