ഡിവൈഎസ്പി റാങ്കുവരെയുള്ള പോലീസ് ഉദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള പരാതി പരിഹരിക്കുന്നതിനാണ് ജില്ലാ പോലീസ് കംപ്ലയിന്റ്അതോറിറ്റി നിലവില്‍വന്നത്.എന്നാല്‍ ഇന്ന് അതിന്റെ പ്രവര്‍ത്തനം വെറും തട്ടിപ്പായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നാലുവര്‍ഷങ്ങളായി അതിന്റെ പ്രവര്‍ത്തനം മുടങ്ങിക്കിടക്കുകയായിരുന്നു. 2011 നു മുമ്പുവരെ കൊടുത്ത പരാതി കഴിഞ്ഞമാസമാണ് സിറ്റിംഗ് ആരംഭിച്ചത്.
പരാതി സമര്‍പ്പിച്ചവരെയെല്ലാം അതോറിറ്റിയില്‍ വിളിച്ചുവരുത്തി തട്ടിക്കയറുകയും അവരെ ഭീഷണിപ്പെടുത്തി പരാതി പിന്‍വലിപ്പിക്കുന്ന കലാപരിപാടിയാണ് കളക്ടറേറ്റില്‍ നടന്നുവരുന്നത്. കുറ്റവാളിയായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥന്മാരുടെ പേരില്‍ ഇന്നേവരെ ഒരു നടപടിപോലും സ്വീകരിച്ചിട്ടില്ല.
പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഞാനും രണ്ട് പരാതി കൊടുത്തിരുന്നു. പരാതിക്കാരെ വിളിച്ചുവരുത്തി അവഹേളിക്കുന്ന നടപടിയില്‍ ഞാന്‍ പ്രതിഷേധിച്ചപ്പോള്‍ എന്റെ പേരില്‍ നടപടിയെടുക്കുമെന്നായി ഭീഷണി.
















