Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മെക്കയില്‍ ക്രെയിന്‍ തകര്‍ന്ന് 107 മരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 10:36 am IST
in World

 

ജിദ്ദ: സൗദി അറേബ്യയിലെ മെക്ക മസ്ജിദില്‍ ക്രെയിന്‍ തകര്‍ന്ന് 107 ഹജ്ജ് തീര്‍ഥാടകര്‍ മരിച്ചു. ഇതില്‍ ഒരാള്‍ മലയാളിയാണ്. പാലക്കാട് കല്‍മണ്ഡപം മീന നഗര്‍ സ്വദേശി മുഹ്‌മിനയാണ് മരിച്ചത്. ഭാരതീയര്‍ ഉള്‍പ്പെടെ 224 ഹജ്ജ് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് സൂചന.

ഹറം പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിന് എത്തിച്ച ക്രെയിനാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നു വീണത്. മസ്ജിദിന്റെ മേല്‍ക്കൂരയിലൂടെ ക്രെയിന്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഹജ്ജ് തീര്‍ഥാടനത്തിന് ഒരുങ്ങുന്ന സമയത്താണ് വന്‍ ദുരന്തം. സൗദി സമയം വൈകിട്ട് അഞ്ചേമുക്കാലിന് പള്ളിയുടെ മൂന്നാം നിലയിലേക്ക് ക്രെയിന്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ടര്‍ ഹസന്‍ പട്ടേല്‍ പറഞ്ഞു. വൈകിട്ട് ആറരയ്‌ക്കുള്ള പ്രാര്‍ഥനയ്‌ക്ക് എത്തിയവരെക്കൊണ്ട് പള്ളിക്കകം നിറഞ്ഞിരുന്ന സമയത്താണ് അപകടം.

ക്രെയിന്‍ വീണതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കൂടുതല്‍ പേരും അപകടത്തില്‍ പെട്ടത്. മക്കയിലെ അല്‍നൂര്‍, ശിശ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരില്‍ ഒമ്പത് ഭാരതീയരുള്ളതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. ഭാരതത്തില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയ ഡോക്ടര്‍മാരും മറ്റും ഇവരുടെ പരിചരണത്തിനായി കൂടെയുണ്ട്. മരണപ്പെട്ടവരില്‍ ഏതൊക്കെ രാജ്യക്കാരുണ്ട് എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

അപകടത്തെ കുറിച്ച് അന്വേഷിക്കാനും പരിക്കേറ്റവര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനും മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

Kerala

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.