Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഗുരുനിന്ദ: സിപിഎം നേതൃത്വം അങ്കലാപ്പില്‍; ഘടക കക്ഷികളിലും പാര്‍ട്ടി അണികള്‍ക്കിടയിലും പ്രതിഷേധം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2015, 11:00 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഗിരുനിന്ദയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും സംസ്ഥാനത്തും ജില്ലയിലാകമാനവും ഗുരുനിന്ദ നടത്തിയ പാര്‍ട്ടി നടപടിക്കെതിരെ പ്രതിഷേധം അലയടിക്കുന്നു. തളിപ്പറമ്പ് കൂവോട്ട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് കുരിശിലേറ്റി അവതരിപ്പിച്ച പ്ലോട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രതിഷേധം സിപിഎമ്മിലെ ഭൂരിപക്ഷം വരുന്ന ശ്രീനാരായണ ഭക്തരിലും ഘടകകക്ഷികളുടെ നേതാക്കള്‍ക്കും അണികള്‍ക്കുമിടയിലും സജീവചര്‍ച്ചയായി നിലനില്‍ക്കുകയും പ്രതിഷേധം അനുദിനം ശക്തിപ്പെടുകയുമാണ്. സിപിഎം നടപടിക്കെതിരായ പ്രതിഷേധം ഇപ്പോഴും പാര്‍ട്ടി അണികള്‍ക്കിടയിലും ശ്രീനാരായണീയര്‍ക്കിടയിലും നിലനില്‍ക്കുന്നുവെന്ന് വിളിച്ചോതുന്നതാണ് സംഭവം നടന്ന തളിപ്പറമ്പില്‍ കഴിഞ്ഞദിവസം എസ്എന്‍ഡിപി നടത്തിയ പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും. എസ്എന്‍ഡിപിക്കാരും പാര്‍ട്ടി അനുഭാവികളും മെമ്പര്‍മാരും അടക്കം നൂറു കണക്കിനാളുകളാണ് തളിപ്പറമ്പിലെ പരിപാടിയില്‍ അണിനിരന്നത്. പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള തളിപ്പറമ്പ് പോലുള്ള പ്രദേശത്ത് പാര്‍ട്ടി നടത്തിയ ഗുരുദേവ നിന്ദക്കെതിരായ പ്രതിഷേധത്തില്‍ പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ആളുകളുള്‍പ്പെടെ പങ്കെടുത്തത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഗുരുവിനെ നിന്ദിച്ച സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലാകമാനം പാര്‍ട്ടി അണികള്‍ ഉള്‍പ്പെടെ ഇപ്പോഴും സംഭവം ചര്‍ച്ച ചെയ്യുന്നത് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. തളിപ്പറമ്പില്‍ ഘടകകക്ഷിയായ സിപിഐയുടെ ഏരിയാ കമ്മറ്റി നേതാവു തന്നെ പ്രതിഷേധയോഗത്തില്‍ പ്രസംഗിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ഗുരുനിന്ദ നടത്തി ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും നേതൃത്വത്തിന്റെ അറിവോടെ നാരായണഗുരുവിനെ കുരിശിലേറ്റുന്നതും കഴുത്തില്‍ കയറിട്ട് കുടുക്കുന്നതുമായ പ്ലോട്ടുകള്‍ അവതരിപ്പിച്ച തളിപ്പറമ്പ് കൂവോട്ടെ പാര്‍ട്ടി സഖാക്കള്‍ക്കെതിരെയോ ബാലസംഘത്തിന്റെ പ്രാദേശിക ഘടകത്തിനെതിരെയോ നടപടിയെടുക്കാനോ രേഖാമൂലം വിശദീകരണം ചോദിക്കാനോ തയ്യാറാവാത്ത സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നടപടി ശ്രീനാരായണീയ ഭക്തരിലും പാര്‍ട്ടി അംഗങ്ങളും അനുഭാവികളുമായ ഈഴവസമുദായാംഗങ്ങള്‍ക്കും ഇടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലോട്ടില്‍ യാതൊരു തെറ്റുമില്ലെന്നും നടപടിയെടുക്കേണ്ടതില്ലെന്നുമുള്ള ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ നടപടി താഴേത്തട്ടിലുള്ള പാര്‍ട്ടി ഘടകങ്ങളിലും അണികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സജീവ ചര്‍ച്ചയായിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും മറ്റും നിസ്സാര അപവാദ പ്രചരണങ്ങളോ ദുസ്സൂചനകളോ ആരെങ്കിലും നടത്തിയാല്‍ ഉടന്‍ നടപടികളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്ന നേതൃത്വം നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ നേരെയുണ്ടായ അതി നീചമായ പ്രവൃത്തിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് പാര്‍ട്ടി അണികള്‍ തന്നെ ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഏതാനും നാളുകള്‍ക്ക് മുമ്പ് മലയോരത്തെ ഒരു ഡിവൈഎഫ്‌ഐ നേതാവ് മുസ്ലീം മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത സംഭവമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വ്വരാലും അംഗീകരിക്കപ്പെടുന്ന ഗുരുദേവനെ പരസ്യമായി അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാവാത്തതെന്തുകൊണ്ടെന്ന ചര്‍ച്ചകളും സജീവമായിട്ടുണ്ട്. ശ്രീനാരായണീയരോട് സിപിഎം കാട്ടിയത് ഒരിക്കലും മറക്കാനാവാത്ത നെറികേടാണെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ഗുരുനിന്ദയെ മറച്ചുവെക്കാന്‍ തലശ്ശേരിയില്‍ ഗുരുദേവ പ്രതിമ പാര്‍ട്ടിക്കാര്‍ തന്നെ തകര്‍ത്ത് ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെച്ച് രക്ഷപ്പെടാമെന്ന തന്ത്രവും പാളിയതോടെ എന്തു ചെയ്യണമെന്നറിയാതെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. പ്രതിമ തകര്‍ത്ത സംഭവം പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയും സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബിന്റെ അകത്തായിരുന്ന ഗുരുദേവ പ്രതിമ എങ്ങനെ വാതില്‍ പൊളിക്കാതെ പുറത്തെത്തി എന്നുള്ള ചോദ്യവും ഉയര്‍ന്നതോടെ സിപിഎം നേതാക്കളും അനുഭാവികളും തന്നെ ഇക്കാര്യത്തിലുള്ള പ്രതിഷേധത്തില്‍ നിന്ന് ഉള്‍വലിഞ്ഞ സ്ഥിതിയാണ്. ചുരുക്കത്തില്‍ തെറ്റ് ഏറ്റുപറയാതെ ഗുരുനിന്ദ വിവാദം അവസാനിക്കുമെന്ന് കരുതി ചര്‍ച്ച അവസാനിപ്പിക്കണമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ അഭ്യര്‍ത്ഥനയില്‍ ചര്‍ച്ച കെട്ടടങ്ങുമെന്ന് കരുതിയ സിപിഎമ്മിന് പാര്‍ട്ടിക്കകത്ത് സംഭവത്തെക്കുറിച്ച് ചര്‍ച്ച ഇപ്പോഴും നിലനില്‍ക്കവേ പാര്‍ട്ടി വീണ്ടുംവീണ്ടും പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.