കോഴിക്കോട്: ശ്രീനാരായണഗുരുവിനെ കുരിശിലേറ്റി അപമാനിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പി.പി. രാമനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. വി. ഉണ്ണികൃഷ്ണന്‍, പുഷ്പാ അശോക് കുമാര്‍, വി.കെ. സിബി, കുമാരന്‍, ഇ. അരവിന്ദാക്ഷന്‍, അനൂപ് അര്‍ജുന്‍, ബാലകൃഷ്ണന്‍, എന്‍. ഭാസ്‌കരന്‍, പി. എ. ദേവദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















