Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ടിപിയെക്കുറിച്ചുള്ള സിനിമയോടും സിപിഎമ്മിന് പക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 09:16 pm IST
in Vicharam

ടിപി 51′ എന്ന പേരിലൊരുക്കിയ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് അവരുടെ അസഹിഷ്ണുതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സിപിഎംവിട്ട് സ്വന്തമായൊരു ഇടതുപാര്‍ട്ടിയുണ്ടാക്കിയ ടി.പി.ചന്ദ്രശേഖരനെ 51 വെട്ട് ഏല്‍പ്പിച്ചാണ് സിപിഎം കൊലപ്പെടുത്തിയത്. കേരള രാഷ്‌ട്രീയത്തില്‍ മാത്രമല്ല സമൂഹത്തിലാകമാനം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയെ സന്ദര്‍ശിച്ച് ദുഃഖംപങ്കുവയ്‌ക്കാന്‍ പ്രതിപക്ഷനേതാവും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍ ചെന്നതും വിസ്മരിക്കാന്‍ കഴിയില്ലല്ലോ.

സമാനതകളില്ലാത്ത കൊടുംക്രൂരത കാട്ടിയ സിപിഎമ്മിനെ നികൃഷ്ട ജീവിയെ പോലെ പൊതുസമൂഹം വീക്ഷിച്ച സംഭവമായിരുന്നു അത്. അതിനെ ആസ്പദമാക്കി ഒരുക്കിയതാണ് ‘ടിപി 51’ എന്ന പേരിലെ സിനിമ. അത് പ്രദര്‍ശിപ്പിക്കുന്നതിനെതിരെ സിപിഎം നീക്കം നടത്തിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിട്ടുള്ളത്.സ്വകാര്യ തിയേറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കെഎസ്എഫ്ഡിസിയുടെ തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്നാണ് സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസ്താവിച്ചത്.

ചന്ദ്രശേഖരനെ 51 വെട്ടേല്‍പ്പിച്ച് കൊലപ്പെടുത്തിയിട്ടും സിപിഎമ്മിന്റെ പക അവസാനിച്ചിട്ടില്ലെന്നാണ് നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.ഏത് കുറ്റവാളിക്കും കാലംപിന്നിടുമ്പോള്‍ കുറ്റബോധം ഉണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ ഒരു കുറ്റബോധവും കാലമെത്ര പിന്നിട്ടാലും സംഭവിക്കാത്ത ചെകുത്താന്‍ കൂട്ടമായി ഒരുപാര്‍ട്ടിക്ക് വേറിട്ട് നില്‍ക്കാന്‍ കഴിയുന്നു എന്നാണ് സിപിഎം തെളിയിക്കുന്നത്.ലക്ഷക്കണക്കിനാളുകളെ കൊന്ന സ്റ്റാലിന്റെ പുനരവതാരങ്ങളാണ് കേരളത്തിലെ മാര്‍കിസ്റ്റുകാരെന്ന് ഓരോ ദിവസവും അവര്‍ തെളിയിക്കുകയാണ്.

കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ് നേതാവായിരുന്ന കതിരൂരിലെ മനോജിന്റെ ബലിദാന ദിവസത്തെ പ്രവര്‍ത്തി അവരുടെ ക്രൂരതയുടെ മറ്റൊരു തെളിവായിരുന്നല്ലോ. മനോജിന്റെ ബലിദാന ദിനത്തില്‍ അദ്ദേഹത്തെ വെട്ടിയിട്ട സ്ഥലത്ത് മൂന്നു പട്ടികളെ കൊന്ന് കെട്ടിത്തൂക്കിയ നിലയിലാണ് കതിരൂരിലെ ജനങ്ങള്‍ കണ്ടത്. തലേദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കിട്ടാത്തതുകൊണ്ടാകണം നാല്‍ക്കാലികളെ തൂക്കിലേറ്റിയത്. എത്ര പൈശാചികമാണവരുടെ മനസ്സ് എന്ന് ആ സംഭവം തെളിയിക്കുന്നു. സിപിഎംവിട്ട് സിഎംപി എന്ന പാര്‍ട്ടിയുണ്ടാക്കിയ എംവി.രാഘവനെ വകവരുത്താന്‍ പഠിച്ചപണിയെല്ലാം പ്രയോഗിച്ച പാര്‍ട്ടിയാണ് സിപിഎം. പേപിടിച്ച ജന്തുവിനെപോലെ രാഘവന്റെ ചോരയ്‌ക്കുവേണ്ടി അവര്‍ നാടാകെ നാവും നീട്ടി പാഞ്ഞുനടന്നു.

രാഘവനോടുള്ള പകതീര്‍ത്തത് പാപ്പിനിശേരിയിലെ ആയുര്‍വേദ ആശുപത്രിക്കും പറശ്ശിനികടവിലെ സ്‌നേക്ക് പാര്‍ക്കിന് നേരെയും തിരിഞ്ഞുകൊണ്ടായിരുന്നല്ലോ. സ്‌നേക്ക് പാര്‍ക്കിലെ നിരവധി പാമ്പുകളെ ചുട്ടുകൊന്നു. വാനരന്മാരടക്കമുള്ള നാല്‍ക്കാലികളുടെ തലയും കാലും വാലുമെല്ലാം വെട്ടിയെടുത്തു.അത്രയ്‌ക്കും അധമന്മാരുടെ പാര്‍ട്ടി ഭാരതത്തിലെവിടെയെങ്കിലുമുണ്ടോ? മനുഷ്യസ്‌നേഹമാണ് മാര്‍ക്‌സിസത്തിന്റെ മൂലമന്ത്രമെന്ന് ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവരാണ് ഭാരതത്തിലെ മാര്‍ക്‌സിസ്റ്റുകാരെന്നതാണ് സത്യം.

എത്രയെത്ര പേരെയാണ് രാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ അവര്‍ അരിഞ്ഞുതള്ളിയത്. അതിലൊന്നായിരുന്നല്ലോ യുവമോര്‍ച്ചാ നേതാവ് കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതകം.സ്‌കൂളില്‍ ക്ലാസ്സെടുത്തുകൊണ്ടിരിക്കെയാണ് ക്ലാസ് മുറിയില്‍ ഇരച്ചുകയറിയ കാപാലികന്മാര്‍ പിഞ്ചുകുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടി തുണ്ടം തുണ്ടമാക്കിയത്. ടിപി ചന്ദ്രശേഖരന്റെ വധത്തിന് 51 വെട്ട് എന്ന് തിട്ടപ്പെടുത്താനായി. എന്നാല്‍ ജയകൃഷ്ണന്‍ മാസ്റ്ററുടെ ദേഹത്തെ വെട്ട് എണ്ണിയെടുക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

ആര്‍എസ്എസിനെയും എസ്എന്‍ഡിപി യോഗത്തെയും നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ഇപ്പോള്‍ സിപിഎം. അതിനായി വമ്പന്‍ പ്രചാരണ പരിപാടിയും ആയുധമെടുക്കാന്‍ അണികളെ ഒരുക്കുകയും ചെയ്തു. അണികള്‍ അവരുടെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്രീനാരായണ മന്ദിരങ്ങള്‍ക്കും പ്രതിമകള്‍ക്കും ശ്രീനാരായണീയര്‍ക്കും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുമെതിരെ സംസ്ഥാനമൊട്ടുക്കും ആയുധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. വര്‍ഗീയതയ്‌ക്കെതിരെയാണത്രേ പ്രചാരണം. ആരാണ് വര്‍ഗ്ഗീയക്കാരും അക്രമികളും? കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ പാര്‍ട്ടി സിപിഎമ്മാണ്.ജനങ്ങളെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന സിപിഎം മുസ്ലിമായതിന്റെ പേരില്‍ മാത്രം കൊന്നതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്.

ഏട്ടിക്കുളം പള്ളിയില്‍ കയറി മുക്രിയെ കൊന്നതും വളപട്ടണത്തെ മഹമൂദിനെ കൊന്നതും മാര്‍ക്‌സിസ്‌ററുകാരാണല്ലോ. ലീഗുവിരോധം മുസ്ലിം വിരോധമാക്കി വേട്ടയാടിയതുപോലെ മറ്റൊരു പാര്‍ട്ടിയും ചെയ്തിട്ടില്ല. തളിപ്പറമ്പിലെ ഷുക്കൂറിനെ കൊന്നതും അവിടെയുള്ള മുസ്ലിം സ്ഥാപനങ്ങളെ അക്രമിക്കുകയും കൊള്ളചെയ്തതും മാര്‍ക്‌സിസ്റ്റുകാരല്ലേ? വടകരയിലെ ഭൂമിവാതുക്കലും പഴയങ്ങാടിയിലും നാദാപുരത്തുമെല്ലാം സിപിഎം നടത്തിയ മുസ്ലിംവേട്ടയ്‌ക്ക് സമാനതകളില്ലല്ലോ.

നാദാപുരത്ത് അക്രമിക്കപ്പെട്ട അബ്ദുള്ള മാസ്റ്റര്‍ താന്‍ മാര്‍ക്‌സിസ്റ്റുകാരനാണെന്നും സിപിഎം അധ്യാപക സംഘടനയുടെ ഭാരവാഹിയാണെന്നും കാലുപിടിച്ച് പറഞ്ഞപ്പോഴും’മാര്‍ക്‌സിസ്റ്റുകാരനാണെങ്കിലും നീ മാപ്പിളയല്ലെടാ’എന്നുപറഞ്ഞ് നാലടി കൂടുതല്‍ നല്‍കിയതും മാര്‍ക്‌സിസ്റ്റുകാര്‍ മറന്നാലും നാദാപുരത്തുകാര്‍ മറക്കില്ല. ഇപ്പോള്‍ ഒരു സിനിമ തടഞ്ഞതുകൊണ്ടൊന്നും സിപിഎമ്മിന്റെ ക്രൂരത ജനം മറക്കില്ല.ശ്രീനാരായണീയരോടും ആര്‍എസ്എസിനോടും ഇപ്പോള്‍ സിപിഎം തുടങ്ങിവച്ച ‘യുദ്ധ’ത്തില്‍ വിജയിച്ചുകളയാമെന്നാണ് ചിന്തയെങ്കില്‍ അതങ്ങുവെച്ചേക്ക് എന്നാണ് മനുഷ്യസ്‌നേഹികളെല്ലാം മാര്‍ക്‌സിസ്റ്റുകാരെ ഓര്‍മ്മിപ്പിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.