കോഴിക്കോട്: വിമുക്ത ഭട സമൂഹത്തിന്റെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ ഡിമാന്റ് നടപ്പിലാക്കിയ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തെ നാഷനല്‍ എക്‌സ്- സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സ്വാഗതം ചെയ്തു.
ഭൂരിപക്ഷ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മാന്യമായി പരിഹരിക്കാതെ വരികയാണെങ്കില്‍ മാറ്റി വെച്ചസമരം പുനരാരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.വിശ്വനാഥാനും ജനറല്‍ സെക്രട്ടറി ഗര്‍വാസീസ് വട്ടുക്കളവും അറിയിച്ചു.
















