കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ നടക്കാവ് ജി.വി.എച്ച്.എസില്‍ വെച്ച് നടത്തിയ ജില്ലാ ജവഹര്‍ലാല്‍ നെഹ്‌റു ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ആണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ ഈങ്ങാപ്പുഴ എം.ജി.എം എച്ച്.എസ്, മീഞ്ചന്ത വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ 2നെതിരെ 3 ഗോളുകള്‍ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മാവൂരിനെ 3-0 പരാജയപ്പെടുത്തി നടക്കാവ് ജി.എച്ച്.എസ്.എസ്. ചാമ്പ്യന്‍മാരായി. ചാമ്പ്യന്‍ഷിപ്പ് മുന്നോക്ക സമുദായകോര്‍പ്പറേഷന്‍ മെമ്പര്‍ അംഗത്തില്‍ അജയ്‌കുമാര്‍ ഉത്ഘാടനം ചെയ്തു. ആര്‍.ഡി.എസ്.ജി.എ സെക്രട്ടറി എ.കെ മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷം വഹിച്ചു. സമാപനചടങ്ങില്‍ കേരള വിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ് ജയ ഐ.എ.എസ് മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ നടക്കാവ് ജി.വി.എച്ച്.എസ് ഹെഡ്മിസ്ട്രസ് എം.മീര, പ്രിന്‍സിപ്പല്‍ ശശിധരന്‍, കായികാധ്യാപകന്‍ ടി.പി സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















