വടകര: കുടുംബ കോടതിയില്‍ എത്തിച്ചേരുന്ന നിര്‍ധനരായ കക്ഷികള്‍ക്ക് സൗജന്യമായി ഹരജി തയാറാക്കി നല്‍കിയ കോടതി ജീവനക്കാരനെ സ്ഥലം മാറ്റി.കുടുംബ കോടതിയിലെ ആമീന്‍ ടി.പി.രമേശനെയാണ് കഴിഞ്ഞ ദിവസം കൊയിലാണ്ടിയ്‌ക്ക് സ്ഥലം മാറ്റിയത്.ചില അഭിഭാഷകരുടെ പരാതിയിലാണ് സ്ഥലം മാറ്റിയത്.കുടുംബ കോടതിയില്‍ പരാതി നല്‍കാന്‍ വരുന്ന കക്ഷികള്‍ക്ക് അഭിഭാഷകരില്ലാതെ നേരിട്ട് ഹരജി ഫയല്‍ ചെയ്യാമെന്ന വ്യവസ്ഥയുണ്ട്.ഇതിന്റെ അടിസ്ഥാനത്തില്‍ പരാതി നല്‍കാന്‍ വന്ന നിര്‍ധനയായ ഒരു സ്ത്രീയ്‌ക്ക് സൗജന്യമായി ഹരജി തയ്യാറാക്കി കൊടുത്തതാണ് ചില അഭിഭാഷകരെ ചൊടിപ്പിച്ചത്.ഇവര്‍ ജില്ലാ ജഡ്ജിയോട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനതിലാണത്രെ സ്ഥലമാറ്റം.അഭിഭാഷകരുടെ ഈ നടപടി ജീവനക്കാരിലും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്.
















