Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കാളകൂടത്തിന്റെ കാറ്റേറ്റാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 01:22 am IST
inVicharam

മനസ്സില്‍ കുറ്റബോധം തോന്നുമ്പോള്‍ ആന്‍സി, സോറി സഖാക്കള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. ശ്രീനാരായണഗുരുദേവനെ കുരിശില്‍ തറച്ചാല്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ തല്ലി തലകീറിക്കോളുമെന്നും അതുകണ്ട് തങ്ങള്‍ക്കു വാകീറി ചിരിക്കാമെന്നും സിപിഎം കണക്കുകൂട്ടി. അതൊരു അപരാധമാണോ? മുങ്ങിച്ചാകാന്‍ തുടങ്ങുന്നവന്‍ കഴിച്ചിലാകാന്‍ ഉടുതുണി പറിച്ചു നീന്തിയെന്നിരിക്കും.

പാര്‍ട്ടിയുടെ പകയോട് പാമ്പും തോല്‍ക്കും എന്നാണു ചൊല്ല്. പാര്‍ട്ടിയ്‌ക്കുവേണ്ടി അടിയും ഇടിയും കുറെയേറെ കൊണ്ട ആളായിരുന്നു സഖാവ് കീച്ചേരി മാധവന്‍. ഉത്തമഗുരുദേവ ഭക്തന്‍ കൂടിയായ അദ്ദേഹത്തോട് പാര്‍ട്ടി സഖാക്കള്‍ ചോദിച്ചു. ”സഖാവിന്റെ മകളെ ബെന്നി സഖാവിന് കല്യാണം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട്. മിന്നുകെട്ട് എന്നു നടത്തണം?”

പാര്‍ട്ടി പ്രവര്‍ത്തനമെന്ന പേരില്‍ വീട്ടില്‍ കയറിയിറങ്ങിയവന്റെ ദുരുദ്ദേശ്യം മനസ്സിലാക്കിയ

മാധവേട്ടന്‍ ഞെട്ടി! ”ഞാന്‍ പെങ്കൊച്ചിനെ ബീയേവരെ പഠിപ്പിച്ചത് പത്താംക്ലാസും ഗുസ്തിയുമായി കറങ്ങി നടക്കുന്നവന് പിടിച്ചുകൊടുക്കാനല്ല. തന്നെയുമല്ല, അവളെ ഹിന്ദുവായ ഒരുത്തനുതന്നെ പിടിച്ചുകൊടുക്കണമെന്നാണ് എന്റെ ആഗ്രഹവും.”അദ്ദേഹം തീര്‍ത്തുപറഞ്ഞു.

പക്ഷേ, കോളേജില്‍ പോയ പെണ്ണിനെ ഭീഷണിപ്പെടുത്തി ബെന്നിയുമായി രജിസ്റ്റര്‍ മാര്യേജ് ചെയ്യിച്ച് പാര്‍ട്ടിക്കാര്‍ മാധവേട്ടനെ വീണ്ടും ഞെട്ടിച്ചു. ബെന്നിയാവട്ടെ മാമോദീസാ മുക്കി ഹിന്ദു യുവതിയെ ഗ്രേസിയുമാക്കി. ചുരുക്കത്തില്‍ പള്ളിക്ക് ഒരു കുഞ്ഞാടിനെക്കൂടി ഉണ്ടാക്കിക്കൊടുത്ത് പാര്‍ട്ടിക്കാര്‍ വിജയിച്ചപ്പോള്‍ നഷ്ടം ഈഴവനും ഹിന്ദുവിനും.

പണ്ട് എസ്എന്‍ഡിപി ശാഖാ ഓഫീസുകളെന്നാല്‍ പാര്‍ട്ടിക്ക് ചെങ്കൊടിയും വടിവാളും സൂക്ഷിക്കാനും സ്റ്റഡിക്ലാസ് നടത്താനും നസ്രാണി-മുസ്ലിം സഖാക്കള്‍ക്കു സ്വസ്ഥമായിരുന്ന് പ്രേമലേഖനമെഴുതി പഠിക്കാനുമുള്ള ലോക്കല്‍ കമ്മറ്റി ഓഫീസാണെന്നായിരുന്നു സഖാക്കളുടെ ധാരണ. അവിടെ ചാകുവോളമിരുന്ന് മുറിബീഡി വലിച്ചും പരിപ്പുവട തിന്നും അമ്മായിയമ്മവീടുപോലെ കഴിഞ്ഞവര്‍ക്ക് ഇനി അതിനുള്ളില്‍ കാലുകുത്തിയാല്‍ മുട്ടുരണ്ടും തല്ലിയൊടിക്കുമെന്നു കേള്‍ക്കുമ്പോള്‍ സങ്കടം വരും. അപ്പോള്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായ പിഴവുകളാകും.

ആലപ്പുഴയിലെ കഴിഞ്ഞ പാര്‍ട്ടി സമ്മേളനം ഓര്‍മയില്ലേ? അന്ന് സഖാക്കള്‍ക്ക് ഉച്ചയൂണിനൊപ്പം കൊടുക്കാന്‍ അമ്പലപ്പുഴ പാല്‍പ്പായസം ഏര്‍പ്പാടാക്കി. അതേച്ചൊല്ലി വിവാദമുയര്‍ന്നപ്പോള്‍ സുരേഷ് ഗോപിയെ വിവരദോഷിയെന്നു വിളിച്ച ഭൂലോകവിവരദോഷി സഖാവ് ജി.സുധാകരന്‍ എഴുന്നള്ളിച്ച വിവരദോഷം ഓര്‍ക്കുന്നില്ലേ? അമ്പലപ്പുഴ പാല്‍പ്പായസം വെറുമൊരു ഭൗതികവസ്തുവാണെന്ന്.

ഹരിപ്പാട്ടോ മറ്റോ, പാര്‍ട്ടിയുടെ ഗൃഹസമ്പര്‍ക്ക പരിപാടിയ്‌ക്കുപോയ ഒരു ഡിഫിക്കാരനെ അസുഖകരമായ സാഹചര്യത്തില്‍ പിടികൂടുകയുണ്ടായി. അന്നതിനെ മൂത്ത സഖാക്കള്‍ ന്യായീകരിച്ചത് അത് അത്രവലിയ കാര്യമാക്കണോ എന്നാണ്. യുഗപുരുഷനെ കുരിശിലേറ്റിയപ്പോള്‍ പൗണ്ഡ്രക ജയരാജനും പറയുന്നത് ഇത്തരം വെളിവുകേടുകള്‍ തന്നെ: ”അടുത്ത കൊല്ലവും ഞങ്ങള്‍ ഇതുതന്നെ ചെയ്യും. നീയൊക്കെ എന്തു ചെയ്യാനാ?” പലചരക്കുകടക്കാര്‍ ഉപ്പുചാക്കുപോലും അകത്തെടുത്തു വയ്‌ക്കാന്‍ തുടങ്ങിയത് ഡിഫിക്കാരെ പേടിച്ചാണ്. അല്ലെങ്കില്‍ കൊണ്ടുപോയി മറിച്ചുവില്‍ക്കും.

ആര്‍.ശങ്കര്‍ -വെള്ളാപ്പള്ളി ഭരണത്തിനിടയ്‌ക്കുള്ള എസ്എന്‍ഡിപി യോഗ കാലഘട്ടം ഓര്‍മയുണ്ടോ? യോഗചരിത്രത്തിലെ ഇരുണ്ടകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന അക്കാലത്ത് അരൂക്കുറ്റി രാഘവന്‍ വക്കീല്‍, കെ.ഗോപിനാഥന്‍, പ്രതാപ് സിങ്, ഡോ.കെ.കെ.രാഹുലന്‍, എന്‍.ശ്രീനിവാസന്‍, സി.ജി.ജനാര്‍ദ്ദനന്‍ തുടങ്ങിയ വമ്പന്മാരായിരുന്നു തലപ്പത്ത്. അന്ന് യോഗനേതൃത്വം കോണ്‍ഗ്രസ് കൂടാരത്തിലും ശാഖകള്‍ ചുവപ്പന്മാരുടെ നിയന്ത്രണത്തിലും ആയിരുന്നു. അന്ന് ചതയദിനത്തില്‍ മുഖ്യാതിഥി മേല്‍പ്പറഞ്ഞവരില്‍ ആരെങ്കിലുമാണെങ്കില്‍ ആതിഥേയരായി മഞ്ഞക്കൊടി പിടിച്ച കുറേപ്പിള്ളേരും ചുരുക്കം സ്ത്രീകളും വൃദ്ധരുമേ കാണൂ. പരിപാടി കൊഴുപ്പിക്കാന്‍ വേണ്ട ആളുകളെ പങ്കെടുപ്പിക്കാന്‍ ശാഖാഭാരവാഹികളായ കമ്മ്യൂണിസ്റ്റുകാര്‍ സമ്മതിക്കില്ലെന്നര്‍ത്ഥം. എന്നാല്‍ പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള  ജില്ലാ സമ്മേളനത്തില്‍ മുഴുവന്‍ ഈഴവരെയും പങ്കെടുപ്പിച്ച് സവര്‍ണമൂരാച്ചിയായ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിനു സിന്ദാബാദ് വിളിപ്പിക്കുകയും ചെയ്യുമായിരുന്നു ഈഴവദ്രോഹികളായ കമ്മ്യൂണിസ്റ്റുകാര്‍.

കാലമ്പാമ്പിനു വയസ്സായി വിഷം മുറ്റുമ്പോള്‍ ഇഴയാന്‍ പറ്റാതെ അത് ത്രിസന്ധ്യയ്‌ക്ക് തുളസിത്തറ ചുവട്ടില്‍ വന്നു പമ്മിക്കിടക്കുമത്രെ. അങ്ങനെയാകുമ്പോള്‍ വിളക്ക് വയ്‌ക്കാന്‍ വരുന്ന പാവങ്ങളെ മേലനങ്ങാതെ കൊത്തിക്കൊല്ലാമല്ലോ. പക്ഷേ സ്വന്തം ചോരയില്‍പ്പെട്ടവരെ ഒറ്റക്കടിക്ക് കൊല്ലാന്‍ നടക്കുന്ന അച്ചുതാനന്ദന്റെ മുറ്റിയ കാളകൂടവിഷത്തിനു മുന്നില്‍  കാലമ്പാമ്പിന്റെ വിഷം വെറും പഴങ്കഞ്ഞി വെള്ളം.

ഒടേതമ്പുരാന്‍ പാമ്പ്, പഴുതാര, എട്ടുകാലി, തേള്‍ ഇത്യാദി വിഷജന്തുക്കളെ സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ അഞ്ചാറു കുട്ടകം വിഷം ബാക്കിവന്നു. ഇത്രയും വിഷം എന്തു ചെയ്യണമെന്ന് ആലോചിച്ച് തലപുകഞ്ഞ അദ്ദേഹം മിച്ചമുണ്ടായിരുന്ന മുഴുവന്‍ വിഷവും ആറ്റിക്കുറുക്കിയെടുത്ത് കമ്മ്യൂണിസ്റ്റുകാരനെ സൃഷ്ടിച്ചു. അതുകൊണ്ട് അവറ്റകളുടെ കാറ്റുതട്ടാതെ മാറി നടക്കുന്നത് എല്ലാവര്‍ക്കും നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.