പുല്ലൂര്‍:’ശോഭയാത്ര കടന്നു പോകുന്ന വഴിയില്‍ പ്രകോപനപരമായി റോഡില്‍ എഴുതിയും തോരണം സ്ഥാപിച്ചും കുഴപ്പം സൃഷ്ടിക്കുവാനുള്ള സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ ശ്രമം വിലപോയില്ലെന്നു മാത്രമല്ല, സിപിഎമ്മിലെ തന്നെ നല്ലൊരു ശതമാനം ആളുകള്‍ പങ്കെടുത്തുകൊണ്ട് ആയിരങ്ങളെ അണിനിരത്തി ബാലഗോകുലം പുല്ലൂര്‍ മണ്ഡലം സംഘടിപ്പിച്ച മഹാ ശോഭയാത്ര നാടിനെ ഭക്തിയിലാറാടിച്ചു. അക്ഷരാര്‍ത്ഥത്തില്‍ പുല്ലൂരിനെ കാവിയണിയിച്ച് ശോഭയാത്ര പുല്ലൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിച്ചപ്പോള്‍ പരിഹാസ്യരായത് സിപിഎമ്മിലെ സാമൂഹ്യ വിരുദ്ധരായ ഒരു വിഭാഗമാണ്.
ജന്മാഷ്ടമി ദിവസം ഹിന്ദു ഉത്‌സവത്തെ അലങ്കോലപ്പെടുത്തുന്ന രീതി ശരിയല്ലെന്ന് പറയുന്ന സിപിഎം പ്രവര്‍ത്തകര്‍ പുല്ലൂരിലുണ്ട്. ശോഭയാത്ര കടന്നു വരുന്ന വഴിയില്‍ ചെങ്കോട്ടയിലേക്ക് സ്വാഗതമെന്ന് എഴുതിയ ബാനര്‍ സ്ഥാപിച്ചത് വഴി ശോഭയാത്രക്ക് സ്വാഗതമേകിയതായാണ് ചിലര്‍ കരുതുന്നത്. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുപോകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ആളുകളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുവാനേ ഉപകരിക്കുകയുള്ളുവെന്നും ഇവര്‍ മനസിലാക്കുന്നില്ല. പുല്ലൂരിലെയും, തട്ടുമ്മലിലെയും ചെറിയൊരു വിഭാഗം യുവാക്കളാണ് മനപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ഇവരെ ശരിയായ രീതിയില്‍ താക്കീത് ചെയ്തില്ലെങ്കില്‍ സിപിഎം നേതൃത്വത്തിന് തന്നെ ബാധ്യതയായി തീരുമെന്ന കാര്യത്തില്‍ സംശയമില്ല.
















