കാഞ്ഞങ്ങാട്: ശോഭായാത്രയില്‍ ഉണ്ണിക്കണ്ണന്മാരുടെ വേഷത്തില്‍ വരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ കാലുകളില്‍ കുത്തിക്കയറാന്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ പാകി സിപിഎമ്മിന്റ ക്രൂരവിനോദം. ദേശീയ പാതയില്‍ ചെമ്മട്ടംവയല്‍ ജംഗ്ഷനിലാണ് ശോഭായാത്ര കടന്നുപോകുന്നതിന് മുമ്പ് കുപ്പിച്ചില്ലുകള്‍ വിതറിയത്. ചെരിപ്പ് ധരിക്കാതെയാണ് പിഞ്ചുകുട്ടികള്‍ വരുന്നതെന്ന് മനസിലാക്കിയ ക്രമിനലുകളാണ് നീചപ്രവര്‍ത്തി നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് ഇവ നീക്കം ചെയ്തു. ജില്ലയില്‍ സമാധാനപരമായി ഭക്തിയോടെ നടക്കുന്ന ശോഭായാത്രകള്‍ അലങ്കോലമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തികള്‍ നടന്നത്. പോലീസ് നിരോധനാജ്ഞ നീക്കയതിനാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ശോഭായാത്ര തടസപ്പെടുത്താമെന്നുള്ള നോതൃത്വത്തിന്റെ ഗൂഡ തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
















