കോഴിക്കോട്: ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ എംജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജൂനിയര്‍ ബോള്‍ ബാഡ് മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫറോക്ക് റിക്രിയേഷന്‍ ക്ലബും ജേതാക്കളായി. എഫ്ആര്‍സി ഫറോക്കും മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജും ഇരു വിഭാഗങ്ങളിലും രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്‌ഐഎച്ച്എസ്എസ് ഉമ്മത്തൂരിനെയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എംജെഎച്ച്എസ്എസിനെയും പരാജയപ്പെടുത്തി യുഎച്ച്എസ്എസ് ചാലിയം മൂന്നാം സ്ഥാനം നേടി.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.സി.എം ബഷീര്‍ ചാമ്പ്യന്‍ ഷിപ്പ് ഉദ്ഘാടനം ചെയ്തു. എം.എ ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ബോള്‍ ബാഡ്മി ന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഷഫീഖ് സ്വാഗതവും കെ. അബ്ദുള്‍ മുജീബ് നന്ദിയും പറഞ്ഞു. സമാപനച്ചടങ്ങില്‍ റവന്യൂ ജില്ലാ സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ സെക്രട്ടറി എ.കെ. മുഹമ്മദ് അഷറഫ് ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.
















