കോഴിക്കോട്: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് കലാകൃതി നോര്‍ത്ത് ഇന്‍ഡ്യന്‍ ഹാന്റിക്രാഫ്റ്റ്‌സ് ഗണേശ വിഗ്രഹങ്ങളുടെ വില്പന മേള ഒരുക്കുന്നു. മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപത്ത് ആരംഭിച്ച മേളയില്‍ ദല്‍ഹി, ആഗ്ര, അലിഗഢ്, മഹാരാഷ്‌ട്ര, ലക്‌നൗ, ഗുജറാത്ത്, ഹൈദരാബാദ്, ജയ്‌പൂര്‍, കര്‍ണ്ണാടക എന്നിവിടങ്ങളിലെ ബ്രാസ്, ബ്ലാക്ക് മെറ്റല്‍, മാര്‍ബിള്‍, സ്റ്റോണ്‍, ഫൈബര്‍, വുഡ് എന്നിവയില്‍ തീര്‍ത്ത ഗണേശ വിഗ്രഹങ്ങളുടെ അപൂര്‍വ്വ ശേഖരമാണുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ കെ. ജോര്‍ജ് ജിതേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 70 രൂപ മുതല്‍ 28,600 രൂപ വിലയുള്ള വിഗ്രഹങ്ങള്‍ക്ക് 10 ശതമാനം വിലക്കുറവ് നല്‍കും.
















