വടകര: വടകര നഗരസഭ ഗവ. ആയൂര്‍വേദ ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയുടെ നിയന്ത്രണത്തില്‍ ആയൂര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍, പേ വാര്‍ഡ് എന്നിവ ഉദ്ഘാടനം ചെയ്തു. നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം സി.കെ. നാണു എംഎല്‍എയും പേ വാര്‍ഡ് ഉദ്ഘാടനം വടകര നഗരസഭ അധ്യക്ഷ പി.പി. രഞ്ജിനി ടീച്ചറും നിര്‍വഹിച്ചു. ആശുപത്രി വികസനത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിക്കുമെന്നും ആശുപത്രി അപ്‌ഗ്രേഡ് ചെയ്യുന്നതിനായി വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.
















