കോഴിക്കോട്: പെരുമണ്ണ ഗ്രാമപ്പഞ്ചായ ത്ത് ജലനയപ്രഖ്യാപനവും നയരേഖാ പ്രകാശനവും ഇന്ന് വൈകീട്ട് 3.30ന് പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് പരിസരത്ത് വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുമ്മങ്ങല്‍ അഹമ്മദ് അധ്യക്ഷതവഹിക്കും. എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജലനയപ്രകാശനം സി.ഡബ്ല്യൂ.ആര്‍.ഡി.എം. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍ ബി നരസിംഹ പ്രസാദ് നിര്‍വഹിക്കും.
കേരളത്തില്‍ ജലനയം രൂപീകരിക്കുന്ന ആദ്യത്തെ ഗ്രാമപ്പഞ്ചായത്താണ് പെരുമ ണ്ണയെന്ന് ഭാരവാഹികള്‍ പറഞ്ഞു. 2008ല്‍ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലനയത്തിന് ചുവടുപിടിച്ചാണ് ജലനയം രൂപീകരിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളന ത്തില്‍ റിസോഴ്‌സ് ടീം അംഗം പി.പി. വിജയകുമാര്‍, ബീനാകോട്ടായി, ടി സെയ്തുട്ടി, എ.പി. പീതാംബരന്‍, എം.എ. പ്രഭാകരന്‍, കെ. ബാലന്‍, പി. രാമചന്ദ്രന്‍ പങ്കെടുത്തു.
















