Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ രൂപാന്തര പ്രാപ്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:12 pm IST
in Vicharam

കണ്ണൂര്‍ ജില്ലയിലും കേരളത്തിന്റെ മറ്റ് പ്രദേശങ്ങളിലും ആര്‍എസ്എസ് ശക്തിപ്രാപിച്ചുകൊണ്ടിരുന്നപ്പോള്‍ ആ സംഘടനയെക്കുറിച്ച് മനസ്സിലാക്കാന്‍ എ.കെ.ഗോപാലന്റെ നേതൃത്വത്തില്‍ ഒരു വളണ്ടിയര്‍ സേനയെ നിയോഗിച്ചു. ഇതിന് ‘ഗോപാല സേന’ എന്ന പേരും നല്‍കി. ആര്‍എസ്എസ് ശാഖകളില്‍ കടന്നുകൂടി ശാഖാരഹസ്യം പഠിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. അങ്ങനെ നിയോഗിച്ച പ്രവര്‍ത്തകര്‍ ആര്‍എസ്എസ് അനുഭാവികളെപ്പോലെ ശാഖാ സന്ദര്‍ശനം തുടങ്ങി. ശാഖാപരിപാടികളില്‍ നിത്യസന്ദര്‍ശകരായി. ഓരോ ആഴ്ചയും ഇവര്‍ സിപിഎം നേതാക്കള്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ആദ്യത്തെ നാല് ആഴ്ചകളില്‍ റിപ്പോര്‍ട്ടുകള്‍ നല്‍കിക്കൊണ്ടിരുന്നു. അവിടെ നടക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടിരുന്നു. ഒരുമാസം കഴിഞ്ഞപ്പോള്‍  റിപ്പോര്‍ട്ടിംഗ് കുറഞ്ഞുവന്നു. മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും റിപ്പോര്‍ട്ടിംഗ് പൂര്‍ണമായും നിലച്ചു. സിപിഎം നേതാക്കള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഗോപാലസേനക്കാരെല്ലാം ആര്‍എസ്എസ് ശാഖയില്‍ ലയിച്ച് ആര്‍എസ്എസുകാരായി മാറി എന്നാണ്. ഇതോടെ ഗോപാലസേന പിരിച്ചുവിട്ട് ആ ദൗത്യം ഉപേക്ഷിച്ചു.

സിപിഎം അണികളോട് ശ്രീകൃഷ്ണജയന്തിയും  ശ്രീനാരായണജയന്തിയും ഗണേശോത്സവവും രക്ഷാബന്ധനും വിവേകാനന്ദ ജയന്തിയും പോലുള്ള ദേശീയ, ഹൈന്ദവ ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും ഇത്തരം ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കാനും ആഹ്വാനം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഗോപാലസേനയുടെ അവസ്ഥ പാര്‍ട്ടിക്കും ഉണ്ടാകും.

ഭാരതത്തിന്റെ ആദ്ധ്യാത്മിക തേജസ്സ് ലോകം മുഴുവന്‍ പ്രസരിപ്പിച്ച സ്വാമി വിവേകാനന്ദന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വര്‍ഗീയവാദിയായിരുന്നു. ഇന്ത്യന്‍ ബൂര്‍ഷ്വാസിയുടെ കാവിയുടുത്ത പ്രതീകം എന്ന് വിളിച്ച് കളിയാക്കിയിരുന്നു. ഏകനാഥ റാനഡെയുടെ നേതൃത്വത്തില്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ സ്വാമിജിക്ക് സ്മാരകം പണിയാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജനങ്ങളും സഹായിച്ചപ്പോള്‍ അന്ന് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് വര്‍ഗീയവാദിയായ സ്വാമി വിവേകാനന്ദന് സ്മാരകം പണിയാന്‍ ഒരു നയാപൈസ പോലും നല്‍കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷെ ഏറ്റവും മനോഹരമായ ഒരു സ്മാരകം കന്യാകുമാരിയില്‍ ഉയര്‍ന്നു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്വാമിജി ഇന്നവര്‍ക്ക് ആരാദ്ധ്യനായി മാറിയിരിക്കുന്നു.സ്വാമിജിയുടെ ഫോട്ടോയില്ലാതെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, സിപിഎം സമ്മേളനങ്ങളില്ല. വിവേകാനന്ദ ജയന്തി ആഘോഷിക്കാന്‍ കാലം അവരെ മാടിവിളിച്ചിരിക്കുന്നു.

വന്ദേമാതരം സിപിഎമ്മിന് അരുതാത്തതായിരുന്നു. ഭാരതാംബയെ സ്തുതിക്കുന്ന ഈ ഗീതം പാര്‍ലമെന്റില്‍ വേണ്ടെന്ന് വാദിച്ചവരായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. 10 വര്‍ഷംമുമ്പ് സിഐടിയു സംസ്ഥാന സമ്മേളനം കൊച്ചിയില്‍ നടന്നപ്പോള്‍ ഉദ്ഘാടന വേദിയില്‍ നിന്നും മൈക്കിലൂടെ വന്ദേമാതര ഗാനത്തിന്റെ ഈരടികള്‍ കേട്ടിരുന്നു. കാലം അവരെക്കൊണ്ടത് ചെയ്യിപ്പിച്ചു.

കേരളത്തിന്റെ സാമൂഹ്യരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീനാരായണ ഗുരുദേവനും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും ചട്ടമ്പിസ്വാമികളും ടി.കെ.മാധവനുമൊക്കെ ഇവര്‍ക്ക് വര്‍ഗീയവാദികളും പിന്തിരിപ്പന്‍മാരുമായിരുന്നു. നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുദേവനെ ‘സിമന്റ് നാണു’ എന്നും പിന്തിരിപ്പനെന്നും വിളിച്ച് അപമാനിച്ചവര്‍ ഇന്ന് ശ്രീനാരായണ ഗുരു സമാധിയും ജയന്തിയും ആഘോഷിക്കുന്നു. മന്നത്തു പദ്മനാഭന്റെ സ്മാരകമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു. അയ്യങ്കാളിയെയും ചട്ടമ്പിസ്വാമികളെയും ടി.കെ.മാധവനെയും അനുസ്മരിച്ച് സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നു. നിലനില്‍പ്പിനുവേണ്ടിയാണെങ്കില്‍പ്പോലും കാലം അവരെക്കൊണ്ട് ഇതംഗീകരിപ്പിച്ചിരിക്കുന്നു.

ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നും ക്ഷേത്രം പൊളിച്ച് കപ്പനടണമെന്നും ശബരിമലക്ക് പോകുന്ന പണം ഉപയോഗിച്ച് കക്കൂസുകള്‍ പണിയണമെന്നും പറഞ്ഞ് ഹൈന്ദവവിശ്വാസപ്രമാണങ്ങളെ അപമാനിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍.

ക്ഷേത്രപുനരുദ്ധാരണത്തെയും ക്ഷേത്ര സംരക്ഷണത്തെയും അടച്ചാക്ഷേപിച്ചവരാണ് ഇവര്‍. എന്നാല്‍ ഇന്ന് ക്ഷേത്രങ്ങള്‍ പിടിച്ചടക്കാനും ആഘോഷങ്ങള്‍ സംഘടിപ്പിക്കാനും മത്സരിക്കുമ്പോള്‍ കമ്മ്യൂണിസത്തിന്റെ തകര്‍ന്നടിഞ്ഞ ആശയസംഹിതയുടെ അവസ്ഥ നമ്മള്‍ കാണുന്നു. ഒരു കാലഘട്ടത്തില്‍ കറുപ്പുടുത്ത് വ്രതമെടുത്ത് ശബരിമലക്ക് പോകുന്നത് നിഷിദ്ധമാണെന്ന് അണികളെ സിപിഎം  പരസ്യമായി വിലക്കിയിരുന്നു. എന്നാല്‍ ഇന്ന് മണ്ഡലമാസമായാല്‍ ഭൂരിപക്ഷം സിപിഎമ്മുകാരും വ്രതംനോറ്റ്, കറുപ്പുടുത്ത് സ്വാമിയേ ശരണം അയ്യപ്പാ എന്നുവിളിച്ച് ഇരുമുടിക്കെട്ടുമേന്തി ശബരിമലയിലേക്ക് പോകുന്ന കാഴ്ച കേരളത്തിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍പ്പോലും നിത്യകാഴ്ചയാണ്. പാലക്കാട് നടന്ന പാര്‍ട്ടി പ്ലീനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹപ്രവേശത്തിനും മറ്റും ഗണപതിഹോമം നടത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാന നേതാക്കള്‍പോലും ഗണിപതിഹോമം നടത്തി ഗൃഹപ്രവേശം നടത്തുന്നതും പൂമൂടല്‍ നടത്തുന്നതും പതിവാണ്.

മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിപാടികളില്‍ തോരണം തൂക്കുന്നത് ചുകപ്പ് കടലാസുകള്‍കൊണ്ട് മാലയുണ്ടാക്കിയാണ്. എന്നാല്‍ ഇന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സമ്മേളനങ്ങളില്‍ കുരുത്തോലകൊണ്ട് അലങ്കരിച്ച് പരിപാടി നടത്തുന്നത് വലിയ ഒരു മാറ്റത്തിന്റെ സൂചനയാണ്.

മാതാ അമൃതാനന്ദമയി ദേവി കമ്മ്യൂണിസ്റ്റുകള്‍ക്ക്  ആള്‍ദൈവമാണ്. അമൃത ആശുപത്രി വൃക്ക കയറ്റിഅയക്കുന്നതിനുള്ള സ്ഥാപനമാണെന്ന് ആരോപണം ഉന്നയിച്ചവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ അമ്മയുടെ 50-ാം പിറന്നാള്‍ കൊച്ചിയില്‍ ആഘോഷിച്ചപ്പോള്‍ അഞ്ച് ലക്ഷം പേരാണ് അതില്‍ പങ്കെടുത്തത്. 135 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും മന്ത്രിമാരും പൗരപ്രമുഖരും ഇതില്‍ പങ്കെടുത്തിരുന്നു. പരിപാടി കഴിഞ്ഞ് സിപിഎം ഞെട്ടി. അവരുടെ അന്വേഷണത്തില്‍ കണ്ടത് അവിടെ പങ്കെടുത്തവരില്‍ നാലിലൊന്നുപേരും സിപിഎമ്മുകാരും അനുഭാവികളും ആയിരുന്നു എന്നുള്ളത്.

ഉറച്ച കമ്മ്യൂണിസ്റ്റായിരുന്ന നായനാരുടെ മരണശേഷം ചിതാഭസ്മം ഒഴുക്കിയത് ഹരിദ്വാറിലായിരുന്നു. സിപിഎം സൈദ്ധാന്തികന്‍ പി.ഗോവിന്ദന്‍പിള്ള ഭാര്യയുമൊത്ത് ശബരിമല ചവിട്ടിയിരുന്നു. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ കാടാമ്പുഴയില്‍ പൂമൂടല്‍ നടത്തിയിരുന്നു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം വളര്‍ത്തിയവര്‍ അവസാനം എത്തിപ്പെടുന്നത് ഭഗവാന്റെ സന്നിധിയിലാണ് എന്നു തെളിയിക്കുന്നതാണ് ഈ സംഭവങ്ങള്‍.

കാലം ഏറെ മുന്നോട്ടുപോയപ്പോള്‍ സിപിഎമ്മിന് കാര്യങ്ങള്‍ കൈവിട്ടുപോയിരിക്കുന്നു. അണികള്‍ ആദ്ധ്യാത്മികതയിലേക്കും ക്ഷേത്രങ്ങളിലേക്കും നീങ്ങിയപ്പോള്‍ സിപിഎമ്മിന് ചുവടുമാറ്റി ചവിട്ടേണ്ടിവന്നിരിക്കുന്നു. അതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടത്. കര്‍ക്കിടക മാസം കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണമാസമായി ആചരിക്കുമ്പോള്‍ സിപിഎമ്മിനും അതില്‍ പങ്കുചേരേണ്ടിവന്നു. കണ്ണൂരില്‍ സമരപ്പന്തലില്‍നിന്നുപോലും രാമായണശീലുകള്‍ ഉയര്‍ന്നു. പു.ക.സയുടെ നേതൃത്വത്തില്‍ രാമായണ സെമിനാറുകളും സംഘടിപ്പിക്കാന്‍ അവര്‍ തയ്യാറായിരിക്കുന്നു.

കേരളത്തില്‍ വിപുലമായി ഗണേശോത്സവം ആഘോഷിക്കാനും സിപിഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. മതേതര ഗണേശോത്സവം എന്ന പേരില്‍ നടത്തുന്ന ഉത്സവം അണികളില്‍തന്നെ അങ്കലാപ്പ് ഉണ്ടാക്കിയിരിക്കുന്നു. ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും രക്ഷാബന്ധന്‍ ആഘോഷവുമൊന്നും ആര്‍എസ്എസിന്റെ കുത്തകയല്ലത്രെ. ഇതൊന്നും ആര്‍എസ്എസിന്റെ കുത്തകയാണെന്ന് ഒരിക്കലും ആര്‍എസ്എസ് പറഞ്ഞിട്ടില്ല. എല്ലാ ഉത്സവങ്ങളും എല്ലാവരും ആഘോഷിക്കണം എന്നുതന്നെയാണ് ആര്‍എസ്എസിന്റെ അഭിപ്രായം. എന്നാല്‍ അത് ആഭാസമാവരുത് എന്നുമാത്രം. ആര്‍എസ്എസുകാര്‍ക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ രാഖിച്ചരട് വേണമെന്ന് കളിയാക്കിയവര്‍ ഇന്ന് രക്ഷാബന്ധന്‍ ആഘോഷിക്കുന്നു. രക്ഷാബന്ധന്‍ ആര്‍എസ്എസിന്റെ കുത്തകയാണോ എന്നു ചോദിക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ശ്രീകൃഷ്ണജയന്തിശോഭായാത്ര കടന്നുപോകുമ്പോള്‍ ഒരു സിപിഎം നേതാവ് പ്രസംഗിച്ചത് കുട്ടികളെ മിഠായി കൊടുത്ത് മയക്കി, കൃഷ്ണവേഷം കെട്ടിച്ച് തെരുവിലിറക്കി ഹിന്ദുവര്‍ഗീയത ആളിക്കത്തിക്കുകയാണ് ബാലഗോകുലവും ആര്‍എസ്എസ് ചെയ്യുന്നത് എന്നാണ്. എന്നാല്‍ ഇപ്പോള്‍ ശ്രീകൃഷ്ണവേഷം കെട്ടി സിപിഎം നേതൃത്വത്തില്‍ ഘോഷയാത്ര നടത്തിയിരിക്കുന്നു. ആര്‍എസ്എസിന്റെ വഴിയായിരുന്നു ശരി എന്ന് കാലം തെളിയിച്ചിരിക്കയാണ്. ശ്രീരാമകൃഷ്ണന്‍ എംഎല്‍എപോലും ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് താന്‍ ആ പേരിന് അര്‍ഹനാണ് എന്ന് തെളിയിച്ചിരിക്കയാണ്.

ശ്രീകൃഷ്ണജയന്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്തതിന് സിപിഎം പഞ്ചായത്ത് മെമ്പറെ പാര്‍ട്ടി ശാസിച്ച കണ്ണൂരില്‍ തന്നെയാണ് ശ്രീകൃഷ്ണജയന്തി ആഘോഷിച്ചത് എന്ന് കാണുമ്പോള്‍ വിപ്ലവത്തിന്റെ മണ്ണ് ആദ്ധ്യാത്മികതക്ക് വഴിമാറുകയാണെന്നു വേണം മനസ്സിലാക്കാന്‍.

കഴിഞ്ഞ 70 വര്‍ഷത്തോളമായി കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആര്‍എസ്എസ് ശാഖകളെയും സിപിഎം അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആര്‍എസ്എസ് ദിവസവും നടത്തുന്ന ശാഖപോലെ 30 അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘കളരി ശാഖ’കള്‍ കണ്ണൂരില്‍ തുടങ്ങിയിരിക്കുന്നു. ആര്‍എസ്എസ് ചെയ്യുന്നതുപോലെ ആ ഗ്രാമത്തിലെ വിവാഹം, മരണം, അപകടങ്ങള്‍, രക്തദാനം, സേവന പ്രവര്‍ത്തനങ്ങള്‍ ഇവയിലെല്ലാം സജീവമായി ഇടപെടാന്‍ ഈ ‘കളരി ശാഖക്ക്’ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. സേവാഭാരതി ആംബുലന്‍സുപോലെ ഡിവൈഎഫ്‌ഐ ആംബുലന്‍സ് സര്‍വീസുകള്‍ തുടങ്ങുന്നു. എബിവിപി ചെയ്തിരുന്നപോലെ ഗ്രാമങ്ങളില്‍ അനുമോദന സഭകള്‍ സംഘടിപ്പിക്കുന്നു. ആര്‍എസ്എസിന്റെ ദണ്ഡയെ കുറുവടിയെന്നു പറഞ്ഞ് കളിയാക്കിയവര്‍ ദണ്ഡ പിടിച്ച് റൂട്ട് മാര്‍ച്ച് നടത്തുന്നു.

ഇങ്ങനെ സിപിഎം നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവസാന യുദ്ധത്തിലാണ്. അതിന്  അവര്‍ ഭഗവാന്‍ കൃഷ്ണനെയും ഗണപതിയെയും എല്ലാം കൂട്ടുപിടിച്ചിരിക്കയാണ്. ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ സ്വാഗതം ചെയ്യാം. അതല്ല, അരുവിക്കര, നെയ്യാറ്റിന്‍കര, തിരുവനന്തപുരം തെരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചുപോയതിന്റെ പശ്ചാത്തലത്തിലുള്ള അടവുനയമാണെങ്കില്‍ ഇത് അപകടകരമായ പ്രവണതയാണ്.

കേരളത്തിന്റെ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുകപ്പ് സൂര്യന്‍ അസ്തമിച്ചുകഴിഞ്ഞു. കിഴക്കന്‍ ചക്രവാളത്തില്‍ കാവി സൂര്യന്‍ ഉദിച്ചുകഴിഞ്ഞു. ചുകപ്പില്‍നിന്നും കാവിയിലേക്കുള്ള, മാര്‍ക്‌സില്‍ നിന്നും വിവേകാനന്ദനിലേക്കുള്ള, ചെഗുവേരയില്‍നിന്നും നേതാജിയിലേക്കുള്ള ഇഎംഎസില്‍നിന്നും ശ്രീനാരായണ ഗുരുദേവനിലേക്കുള്ള,യുവകേരളത്തിന്റെ ജൈത്രയാത്ര ആരംഭിച്ചുകഴിഞ്ഞു. ഇതിനെ തടുക്കാന്‍ ഒരു ചുകപ്പന്‍ ശക്തിക്കും കഴിയില്ല. കേരളത്തില്‍ ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ചുവടുറപ്പിക്കാനുള്ള മണ്ണ് പാകമായിക്കഴിഞ്ഞു. ദേശീയതയുടെ പടഹധ്വനി മുഴക്കിക്കൊണ്ടുള്ള രാഷ്‌ട്രീയ ജൈത്രയാത്ര അരുവിക്കരയില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.