കറാച്ചി: 1965ല്‍ ഭാരതവുമായുള്ള യുദ്ധത്തില്‍ പാക്കിസ്ഥാന്‍ അമ്പേ തോറ്റിരുന്നുവെന്ന് പാക് ചരിത്രകാരന്‍. അന്ന് തങ്ങള്‍ ജയിച്ചെന്ന പാക് ധാരണ പൊളിച്ചടുക്കിയ പാക് ചരി്രതകാരനും സാമ്പത്തിക വിദഗ്ധനുമായ അക്ബര്‍ എസ് സെയ്ദി അന്ന് പാക്കിസ്ഥാന്‍ നേരിട്ടത് ഭയാനകമായ തോല്‍വിയായിരുന്നുവെന്നും വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ഇക്കാര്യം അറിയില്ല. ഒരു പ്രത്യേക കാഴ്ചപ്പാടില്‍ മാത്രമാണ് പാക്കിസ്ഥാനില്‍ ചരിത്രം പഠിപ്പിക്കുന്നത്. അതിനാലാണ് ജനങ്ങള്‍ക്ക് അതറിയാന്‍ കഴിയാത്തത്. കുട്ടികളെ പാക് ചരിത്രമല്ല, പാക് രൂപീകരണമാണ് പഠിപ്പിക്കുന്നത്. കറാച്ചിയില്‍ ഇന്‍സ്
റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് പഠിപ്പിക്കുന്ന സെയ്ദി തുടര്‍ന്നു. 65ലെ യുദ്ധവിജയത്തിന്റെ ആഘോഷം നടത്തുന്ന സമയമാണിത്. അന്ന് പാക്കിസ്ഥാന്‍ ജയിച്ചുവെന്ന് പറയുന്നതിനേക്കാള്‍ വലിയ നുണയില്ല. സെയ്ദി തുടര്‍ന്നു.
1947 ആഗസ്റ്റ് പതിനാലിനാണ് പാക്കിസ്ഥാന്‍ രൂപീകരിച്ചത്. എന്നാല്‍ 712 എഡിയില്‍ അറബികള്‍ സിന്ധിലും മുള്‍ട്ടാനിലും വന്ന സമയത്താണ് പാക്കിസ്ഥാന്‍ രൂപീകരിച്ചതെന്ന മണ്ടത്തരമാണ് പാഠപുസ്തകങ്ങള്‍ വഴി കുട്ടികളെ പഠിപ്പിക്കുന്നത്. കറാച്ചിയുടെ വികസനത്തിന് ഹിന്ദുക്കളും പാഴ്‌സികളും വലിയ സംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.
















