Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തീക്കൊള്ളികൊണ്ട് തല ചൊറിയരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 09:47 pm IST
inVicharam

രാഷ്‌ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും നടത്തി നേട്ടമുണ്ടാക്കാന്‍ വടക്കന്‍ കേരളത്തില്‍ സംഘടിത ശ്രമം സിപിഎം നടത്തുകയാണ്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ സിപിഎം സ്വീകരിക്കുന്ന മാര്‍ഗം മറ്റൊന്നാണ്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി നേട്ടംകൊയ്യാമെന്ന ദുഷ്ടലാക്കിലാണവര്‍. അതിനൊരു തെളിവാണ് കരമന-കളിയിക്കാവിള ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ത്തിവിട്ട വിഷയം.

നേമം മണ്ഡലത്തില്‍പ്പെട്ട കരമന- വെള്ളായണിവരെയുള്ള ഒന്നാം റീച്ചിന്റെ വികസനത്തിന് ലക്ഷക്കണക്കിന് വിലവരുന്ന വസ്തുക്കള്‍ തുച്ഛമായ വിലക്ക് കൈമാറി ഹിന്ദുജനവിഭാഗം വികസനത്തിന് സഹകരിക്കുകയുണ്ടായി.ക്ഷേത്രവുമായി ബന്ധപ്പെട്ട കാണിക്കവഞ്ചികളും ക്ഷേത്ര കവാടങ്ങളുമെല്ലാം നീക്കിക്കൊടുക്കാന്‍ മതം ഒരു തടസ്സവുമായിട്ടില്ല.എന്നാല്‍ പാപ്പനംകോട് റോഡരികത്ത് ആരോരും തിരിഞ്ഞുനോക്കാത്ത ഒരു ഖബര്‍സ്ഥാന്‍ നിലനിന്നിരുന്ന.

അതിനുമേല്‍ അവകാശവാദമുന്നയിക്കാന്‍ സ്ഥലം എംഎല്‍എ സമ്മര്‍ദം ചെലുത്തി ആളെക്കൂട്ടി. ഖബര്‍സ്ഥാന്‍ തൈക്കാവ് പള്ളിയാണെന്നും അതുമാറ്റി സ്ഥാപിക്കാന്‍ പകരം സ്ഥലം അനുവദിക്കാനുള്ള ആവശ്യവുമായി ചിലര്‍ രംഗത്തുവന്നു. ആറടി നീളവും നാലടി വീതിയുമുള്ള ഖബര്‍സ്ഥാന് സ്ഥലം കണ്ടെത്താന്‍ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. കളക്ടറാകട്ടെ ബിഎസ്എന്‍എല്‍ ട്രെയിനിങ് കോമ്പൗണ്ടിനകത്ത് 10 സെന്റ് സ്ഥലം ധൃതിപ്പെട്ട് അളന്നെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ സ്ഥലം അളന്ന് തിരിച്ച് ഖബര്‍സ്ഥാന് നല്‍കാനുള്ള നീക്കത്തില്‍ സ്വാഭാവിക പ്രതിഷേധമുയര്‍ന്നു. ഒരു മുസ്ലിം കുടുംബം പോലുമില്ലാത്ത കോമ്പൗണ്ടിനകത്ത് പള്ളി നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കാന്‍ പറ്റില്ലെന്ന് റസിഡന്‍സ് അസോസിയേഷനുകളും നാട്ടുകാരും ഒറ്റസ്വരത്തില്‍ ആവശ്യപ്പെടുകയായിരുന്നു. പള്ളിക്ക് സ്ഥലം വേണമെന്ന ആവശ്യം മുസ്ലിം സംഘടനകളില്‍നിന്നുപോലും ഉയര്‍ന്നിട്ടുമില്ല.

സാധാരണ മുസ്ലിങ്ങള്‍ റോഡുവികസനത്തിന് പൂര്‍ണമായി സഹകരിക്കുന്നുമുണ്ട്.ഇല്ലാത്ത പള്ളിയുടെ പേരിലാണ് സിപിഎമ്മുകാരനായ എംഎല്‍എ വല്ലാതെ വേവലാതിപ്പെടുന്നത്. റോഡ് വികസനത്തിന് ഹിന്ദുസംഘടനകള്‍ സമ്മതിക്കുന്നില്ലെന്നും തൈക്കാവ് പള്ളി മാറ്റി സ്ഥാപിക്കാന്‍ എവിടെ സ്ഥലം കണ്ടെത്തിയാലും ഹിന്ദുസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തിനങ്ങുകയാണെന്നും എംഎല്‍എ പ്രചരിപ്പിക്കുകയാണ്. മുസ്ലിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഖബര്‍സ്ഥാന്റെ പേരില്‍ കലാപമുണ്ടാക്കുന്ന എംഎല്‍എ ഹൈന്ദവരുടെ വികാരങ്ങള്‍ക്ക് പുല്ലുവിലയാണ് കല്‍പ്പിക്കുന്നത്.

എംഎല്‍എ മാത്രമല്ല ജില്ലാ കളക്ടറും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുമെല്ലാം തന്നെ വിവേചനപരമായാണ് പെരുമാറുന്നതെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. കളക്ടര്‍ ബാഹ്യസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തുല്യനീതി നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയാണെന്നാണ് പരാതി. ‘ഓപ്പറേഷന്‍ അനന്ത’യുടെ പേരില്‍ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ അതിന്റെ ഭാഗമാണ്.

തിരുവനന്തപുരം നഗരത്തില്‍ ‘ഓപ്പറേഷന്‍ അനന്ത’യുടെ ഭാഗമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നിന്നിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള അരയാല്‍ വെട്ടിമുറിച്ചത് ആരുടെയും അനുവാദമില്ലാതെയാണ്.

ക്ഷേത്രത്തിന്റെ വാസ്തുവിന്റെ ഭാഗമായ കല്ലാനയെ പിഴുതുമാറ്റാന്‍ ശ്രമം നടത്തി. അഭേദാനന്ദാശ്രമത്തിനടുത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്റെ അരയാല്‍ മുറിച്ചുമാറ്റുകയും അമ്പലം പൊളിച്ചുമാറ്റാന്‍ കളക്ടര്‍ നോട്ടീസു കൊടുക്കുകയും ചെയ്തു.  ആര്യശാലയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തെ ജെസിബികൊണ്ട് ഇടിച്ചുനിരത്തി.നഗരത്തിലെ വെള്ളപ്പൊക്ക നിവാരണത്തിനുവേണ്ടി ഇതെല്ലാം ചെയ്യുമ്പോഴും പൊളിച്ചുമാറ്റിയ ക്ഷേത്രങ്ങള്‍ക്ക് വേണ്ടത്ര സ്ഥലം കൊടുക്കാന്‍പോലും കളക്ടറോ ചീഫ് സെക്രട്ടറിയോ തയ്യാറായിട്ടില്ല.

ഹിന്ദുക്കളുടെ ആരാധനാലയങ്ങളെല്ലാം ആരോടും ചോദിക്കാതെ ഇടിച്ചുനിരത്തിയ ഭരണകൂടം ആദ്യം ആയിരക്കണക്കിന് വാഹനങ്ങള്‍ നിത്യേന കടന്നുപോകുന്നതും വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതുമായ റോഡിനു തടസ്സമായി നില്‍ക്കുന്ന ഈ ഖബര്‍ സ്ഥാനം മാറ്റണമായിരുന്നു. ഇപ്പോള്‍ കോടികള്‍ വിലവരുന്ന ടെലികോം ട്രെയിനിങ് സെന്ററിന്റെ വസ്തു ബലാല്‍ക്കാരമായി കൈയേറി കബര്‍സ്ഥാന് പകരം കൊടുക്കുവാന്‍ നടത്തുന്ന നീക്കം നീതിക്ക് നിരക്കാത്തതാണ്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടിയിലൂടെ ഒഴുകുന്ന തെക്കനംകര ടണല്‍വഴി നഗരത്തിലെ മുഴുവന്‍ മാലിന്യങ്ങളും കടത്തിവിടാന്‍  നടത്തുന്ന നീക്കം ഹിന്ദുക്കളുടെ വിശ്വാസത്തിനുമേലെയുള്ള കടന്നുകയറ്റമാണ്. നീതിയും നിയമവും എല്ലാവര്‍ക്കും ഒരുപോലെയാകണം. തമ്പാനൂരിലെ വെള്ളക്കെട്ടിന് പത്മനാഭസ്വാമിക്ഷേത്ര പരിസരം തുരക്കുന്നതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ട്. തീക്കൊള്ളികൊണ്ട് തലചൊറിയുംപോലുള്ള ഇത്തരം നടപടികള്‍ ഗുണത്തേക്കാള്‍ അധികം ദോഷം വരുത്തുമെന്ന് ഓര്‍ക്കുന്നത് നന്ന്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.