പുതിയ പത്തുരൂപാ നോട്ടുകള്‍ ഇറങ്ങുന്നതായി വാര്‍ത്ത കണ്ടു. 2005 മഹാത്മാഗാന്ധി സീരീസില്പ്പെടുന്നതാണിത്. പുത്തന്‍ നോട്ടുകളെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ട്. ആയിരത്തിന്റെയും മറ്റും നോട്ടുകളില്‍ മഹാത്മാഗാന്ധിയുടെ ചിത്രം കൊടുക്കുന്നതുകൊള്ളാം. ദേശത്തിനുവേണ്ടി പോരാടിയ മഹനീയവ്യക്തികളുടെ ചിത്രങ്ങളും ദേശസ്നേഹത്തിനു പേരുകേട്ട മറ്റു പ്രതീകങ്ങളുടെ ചിത്രങ്ങളും 100, 50, 20, 10, 5 നോട്ടുകളില്‍ 2005 സീരീസിന് പകരം പുതുതായി അച്ചടിച്ചിറക്കുവാന്‍ മാറിവന്ന ബിജെപി സര്‍ക്കാര്‍ തയ്യാറാവണം.
ഇതുപോലെ തപാല്സ്റ്റാമ്പുകളിലും പോസ്റ്റല്‍, കാര്‍ഡ്, ഇന്‍ലന്റ് എന്നിവയിലും സമൂലമായ മാറ്റം അനിവാര്യമായിരിക്കുന്നു. അടിയന്തരാവസ്ഥയുടെ കരാളഹസ്തത്തിന്റെ ഉടമയായ ഇന്ദിരാഗാന്ധിയുടെയും ബോഫോഴ്സ് പോലുള്ള കരിനിഴല്‍വീണ രാജീവ്ഗാന്ധിയുടെയും ചിത്രം ആലേഖനംചെയ്ത പോസ്റ്റല്‍ ഉരുപ്പടികള്‍പോലും ഇപ്പോഴും അച്ചടിച്ചു വിതരണം ചെയ്തുവരുന്നത് ബിജെപി സര്‍ക്കാരിന്റെ സ്വാധീനം പോസ്റ്റല്‍വകുപ്പില്‍ ഏശുന്നില്ലെന്നുവരുന്നു.
ഇലക്ഷന് മുമ്പ് മൂന്നു മാസക്കാലം സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ കവര്‍ പോസ്റ്റാഫീസുകളില്‍നിന്നും അപ്രത്യക്ഷമായതും ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും സ്റ്റാമ്പുകള്‍ പകരംനല്കി ഉപഭോക്താക്കള്‍ക്ക് രണ്ടു രൂപ കവറിന് അധികം ചെലവുവരുത്തുവാനും പിആന്റ്ടിക്കു കഴിഞ്ഞു.
കാരണം പറഞ്ഞത് നാസിക് പ്രസ്സിലെ പ്രശ്നമാണത്രേ! എല്ലാം നാടകമായിരുന്നു- ഒത്തുകളി. ഇടതുപക്ഷത്തിന്റെ ഇന്ത്യന്‍ കോഫി ഹൗസുകളില്‍ കാണുന്നത് ഒറ്റപ്പെടുത്തി ചുവന്ന മാലയിട്ട എകെജി, പിന്നെ ത്രിവര്ണമാലയിട്ട ഇന്ദിര, നെഹ്റു, പിന്നെ ഗാന്ധി!
പ്രതികരിക്കാൻ ഇവിടെ എഴുതുക: