കല്‍പ്പറ്റ : പാര്‍ലമെന്റില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സഭാസ്തംഭനം നടത്തുകയും നാടിന്റെ പുരോഗതിക്ക് അത്യാവശ്യമായ ബില്ലുകള്‍ പാസ്സാക്കുന്നതിന് തടസ്സംനിന്ന ഇടത്-കോണ്‍ഗ്രസ് മുന്നണികളുടെ ലക്ഷ്യം കാപട്യമാണെന്ന് ഭാരതീയ ജനതാപാര്‍ട്ടി ജില്ലാഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യുപിഎ ഭരണകാലത്ത് തകര്‍ന്നടിഞ്ഞ സാമ്പത്തികരംഗം ഉണര്‍വിന്റെ പാതയിലാണ്. നാടിന്റെയും നാട്ടുകാരുടെയും പുരോഗതി തടസ്സപ്പെടുത്തുന്ന എംപിമാരെ ജനമധ്യത്തില്‍ തുറന്നുകാട്ടി ബിജെപി ജില്ലയില്‍ രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ നടത്തും.
യുപിഎ സര്‍ക്കാരിനെ തൂത്തെറിഞ്ഞ് വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ ജനോപകാര പദ്ധതികളിലൂടെ ഭാരതീയരുടെ മനം കവര്‍ന്നിരിക്കുകയാണ്. ന്യൂനപക്ഷവിഭാഗങ്ങള്‍ ഭാരതീയ ജനതാപാര്‍ട്ടിയിലേക്ക് ആകൃഷ്ടരാകുന്നതിനെ തടയുക എന്ന കുതന്ത്രവും ഇക്കൂട്ടര്‍ നടത്തിവരുന്നു. ധാരാളം വിദേശരാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തി വിദേശ ധനസഹായ കൂമ്പാരമാണ് മോദി സര്‍ക്കാര്‍ ഭാരതത്തിലെത്തിച്ചത്. ഇതില്‍ വിറളിപൂണ്ട ഇടത്പക്ഷവും കോണ്‍ഗ്രസും ബിജെപിക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയാണ്. ഭാരതം വന്‍ശക്തിയാകുന്നതിനെ തടയുക എന്നതുതന്നെയാണ് ഇവരുടെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാവര്ക്കും വീട് പദ്ധതിയില്‍ 305 നഗരപട്ടികയില്‍ കല്‍പ്പറ്റയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വയനാടിന് ലഭിച്ച ഓണസമ്മാനമാണ്. ഇതിന് പ്രധാനമന്ത്രിയെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വയനാട്ടുകാര്‍ അഭിനന്ദിക്കുന്നു. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ നടത്തുകയാണ് ഇടത്-കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെയുള്ള പ്രചാരണപരിപാടികളാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വയനാട്ടില്‍ കല്‍പ്പറ്റ, മാനന്തവാടി, പുല്‍പ്പള്ളി ഭാഗങ്ങളില്‍ ധര്‍ണ്ണകളും പൊതുയോഗവും നടത്തും. സെപ്തംബര്‍ നാലിന് രാവിലെ 10.30ന് കല്‍പ്പറ്റ വിജയപമ്പ് പരിസരത്ത് നടക്കുന്ന ധര്‍ണ്ണയും പൊതുസമ്മേളനവും രാജസ്ഥാന് എംപി അര്‍ജ്ജുന്റാം മെഗ്വാള് ഉദ്ഘാടനം ചെയ്യും. മാനന്തവാടിയില്‍ 2.30നും പുല്‍പ്പള്ളിയില്‍ അഞ്ച് മണിക്കും പൊതുപരിപാടികള്‍ നടക്കും. പരിപാടികളില്‍ വി.വി.രാജന്, ജനചന്ദ്രന് മാസ്റ്റര്‍, പി.സി.മോഹനന് മാസ്റ്റര്‍, കെ.സദാനന്ദന്, പി.ജി.ആനന്ദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന്, ജനറല്‍സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: