പാരീസ്: ഫ്രഞ്ച് ലീഗ് 1-ല്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് തുടര്‍ച്ചയായ നാലാം വിജയം. ഇന്നലെ മൊണാക്കോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പിഎസ്ജി തകര്‍ത്തു. പിഎസ്ജിക്ക് വേണ്ടി ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എഡിസണ് കവാനി രണ്ടും അര്‍ജന്റീനന്‍ താരം എസിക്വേല്‍ ലാവേസി ഒന്നും ഗോള്‍ നേടി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 57, 73 മിനിറ്റുകളിലാണ് കവാനി നിറയൊഴിച്ചത്. 83-ാം മിനിറ്റിലാണ് ലാവേസിയുടെ ഗോള്‍. മറ്റ് മത്സരങ്ങളില്‍ സെന്റ് എറ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബാസ്റ്റിയയെയും ബോര്‍ഡക്സ് 2-0ന് നാന്റ്റെസിനെയും പരാജയപ്പെടുത്തി. കളിച്ച നാല് കളികളും വിജയിച്ച് പിഎസ്ജി 12 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
















