Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കായക്കുന്നില്‍ സിപിഎം തേര്‍വാഴ്ച: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനും കുടുംബവും തെരുവിലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 11:23 am IST
inKasargod

കാഞ്ഞങ്ങാട്:’കഴിഞ്ഞ ദിവസം സിപിഎം ക്രിമിനലുകള്‍ കായക്കുന്നില്‍ നടത്തിയ തേര്‍വാഴ്ചയില്‍ ബിജെപി പ്രവര്‍ത്തകന്‍ വി.കെ.വിജയന്റെ ഓടു മേഞ്ഞ വീട് പൂര്‍ണമായും തകര്‍ത്തു. തിരുവോണ ദിവസം കായക്കുന്നിലുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതില്‍ തെരുവിലായത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ വിഷ്ണു എന്ന പത്തൊമ്പതുകാരനും അച്ചനും അമ്മയും സഹോദരിയും ഉള്‍പ്പെട്ട കുടുംബമാണ്.

കായക്കുന്നില്‍ ബിജെപി പ്രവര്‍ത്തകനായ വിജയന്റെ മകനാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ വിഷ്ണു. കായക്കുന്നിലെ സജീവ ബിജെപി പ്രവര്‍ത്തകനായ വിജയന്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായിരുന്നു. വിജയന്റെ പ്രവര്‍ത്തനത്തിന് തടയിടാന്‍ സിപിഎം ക്രിമിനലുകള്‍ പലപ്രാവശ്യം ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. തിരുവോണ ദിവസം ആസൂത്രിതമായി വിജയനെ അക്രമിക്കാന്‍ വീട്ടിലെത്തുകയും കൊലവിളി നടത്തുകയുമായിരുന്നു. ആ സമയം വിജയനും ഭാര്യ സുമയും മകന്‍ വിഷ്ണുവും എരളാലിലെ തറവാട്ടില്‍ ഓണാഘോഷത്തിലായിരുന്നു. കൊലവിളി നടത്തവെ സ്ഥലത്തെത്തിയ വിജയന്റെ സഹോദരന്‍ പുഷ്പരാജിനെ അക്രമിക്കുകയും കുത്തുകയുമായിരുന്നു. ഈ സംഘര്‍ഷത്തിനിടയ്‌ക്കാണ് അക്രമി സംഘത്തില്‍പ്പെട്ടയാള്‍ മരണപ്പെടുന്നത്. വയറിനും നെഞ്ചിനും ഏഴോളം കുത്തേറ്റ പുഷ്പരാജ് മംഗലാപുരത്ത് ചികിത്സയിലാണ്. തുടര്‍ന്ന് സംഭവ സ്ഥലത്തുപോലുമില്ലാതിരുന്ന വിജയന്റെ വീട് പൂര്‍ണമായും തകര്‍ക്കുകയായിരുന്നു. കൂടാതെ പുതിയ വീട് വെയ്‌ക്കാനായി പണിത തറയും തകര്‍ത്തു. രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാനാണ് വീട് തകര്‍ത്തതെന്ന് ആശുപത്രിയില്‍ അനുജനെ പരിചരിക്കുന്ന വിജയന്‍ പറഞ്ഞു. എരളാളിലെ തറവാട് വീടിന് നേരെയും അക്രമം നടന്നിട്ടുണ്ട്. വാഹനവും തകര്‍ത്തു.

രണ്ടര വര്‍ഷം മുമ്പാണ് വിജയന്‍ കായക്കുന്നില്‍ താമസം വരുന്നത്. സിപിഎമ്മിന്റെ മദ്യപാന കേന്ദ്രമായിരുന്ന സ്ഥലമാണ് വിജയന്‍ വിലയ്‌ക്കെടുത്ത് താമസം വരുന്നത്. പ്രദേശത്തെ സിപിഎമ്മുകാരായ മദ്യപാന സംഘത്തിനെതിരെ വിജയന്‍ പ്രതികരിച്ചിരുന്നു. നേരത്തെ വിജയന്റെ വീട്ടിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി വീട് ഉപേക്ഷിച്ചു പോകണമെന്ന് ഭീഷണി മുഴക്കിയിരുന്നതായും വിജയന്‍ പറഞ്ഞു. സിപിഎം ക്രിമിനലുകളുടെ വിളയാട്ട കേന്ദ്രമാണ് കായക്കുന്ന് പ്രദേശം. ക്രിമിനല്‍ സംഘത്തിന്റെ ഭീഷണിയും അക്രമവും ഭയന്നാണ് പലരും പ്രതികരിക്കാത്തത്. പോലീസില്‍ പരാതി പറഞ്ഞാല്‍ ചില പോലീസുകാര്‍ തന്നെ അക്രമി സംഘത്തിന് പരാതിക്കാരുടെ വിവരം കൈമാറുന്നു. വീട് തകര്‍ക്കപ്പെട്ടതോടെ വര്‍ഷങ്ങളായി അസുഖബാധിതനായ മകനെയും കുടുംബത്തെയും ഇനി എവിടെ താമസിപ്പിക്കുമെന്ന ആധിയിലാണ് വിജയന്‍. അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന അനുജന് കുട്ടിരിക്കാനുള്ളതിനാല്‍ മകനെയും ഭാര്യയെയും തറവാട് വീട്ടിലാക്കിയിരിക്കുകയാണ്. പുതിയ വീട് വെയ്‌ക്കാനുള്ള തറ പോലും അവര്‍ തകര്‍ത്തുകളഞ്ഞെന്ന് വിജയന്‍ വിലപിക്കുന്നു. വീടിന് ചുറ്റിലും വിജയന്‍ അധ്വാനിച്ചുണ്ടാക്കിയ കാര്‍ഷിക വിളകള്‍ മുഴുവനും വെട്ടിനശിപ്പിച്ചിട്ടുണ്ട്. ഇതൊന്നും ഒരു മുഖ്യധാരാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായില്ലെന്നും വിജയന്‍ വേദനയോടെ പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞ ദിവസം കായക്കുന്നില്‍ സിപിഎം അക്രമികള്‍ പൂര്‍ണമായും തകര്‍ത്ത ബിജെപി പ്രവര്‍ത്തകന്‍ വി.കെ.വിജയന്റെ വീടും കൃഷിത്തോട്ടവും

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.