കല്‍പ്പറ്റ : ജില്ലാ ഫുട്ബോള്‍ അസോസിയേഷന് നടത്തുന്ന ഒമ്പതാമത് അണ്ടര്‍ 14 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 30 മുതല്‍ കല്‍പ്പറ്റ എസ്.കെ. എം.ജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കുമെന്ന് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ‘ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മത്സരം വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ പൊലീസ് ചീഫ് അിജതാബീഗം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്മാന് പി.പി.ആലി അധ്യക്ഷത വഹിക്കും. ജില്ലയിലെ 24 ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ മത്സരിച്ച യോഗ്യത റൗണ്ടില്‍ നിന്നും എട്ട് ടീമുകളാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ജില്ലയിലെ ഫുട്ബോള്‍ ക്ലബ്ബുകള്‍, ഫുട്ബോള്‍ അക്കാദമികള്‍, സ്കൂളുകള്‍ എന്നിവയെ പ്രതിനിധീകരിച്ച് 1-1-2002ന് ശേഷം ജനിച്ച 384 കുട്ടികള്‍ യോഗ്യതാ മത്സരത്തില്‍ പങ്കെടുത്തു. മീനങ്ങാടി സോക്കര്‍ അക്കാദമി, കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, എ.ബി.സി സോക്കര്‍ സ്കൂള്‍ കല്‍പ്പറ്റ, ഡയാന ഫുട്ബോള്‍ അക്കാദമി അമ്പലവയല്‍, സെപ്റ്റ് സെന്റര്‍ ചുള്ളിയോട്, ജി.എം.ആര്.എസ് പൂക്കോട്, ജി.എച്ച്.എസ്.എസ് കാക്കവയല്‍, വയനാട് ഫാല്‍ക്കന്‍സ് അക്കാദമി കല്‍പ്പറ്റ എന്നീ ടീമുകളാണ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടിയത്.
ഉദ്ഘാടന മത്സരത്തില്‍ മീനങ്ങാടി സോക്കല്‍ അക്കാദമി, ജി.വി.എച്ച്.എസ്.എസ് കല്‍പ്പറ്റയെ നേരിടും. 4.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ എ.ബി.സി സോക്കര്‍ സ്കൂള്‍ കല്‍പ്പറ്റ, ഡയന ഫുട്ബോള്‍ അക്കാദമിയെ നേരിടും. ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്കും, രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫിയും, പ്രൈസ് മണിയും നല്‍കും. ഓരോ മത്സരത്തിലേയും മികച്ച കളിക്കാരന് മുന്‍ ഫുട്ബോള്‍താരം എം.കെ.രവിയുടെ സ്മരണാര്‍ത്ഥം മാന്‍ ദ മാച്ച് പുരസ്കാരവും, ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന് മുന്ഫുട്ബോള് എം.എസ്.പ്രവീണ്‍കുമാര്‍ ട്രോഫിയും നല്‍കും.
സെപ്തംബര്‍ അഞ്ചിന് നടക്കുന്ന സമാപന സമാപന യോഗത്തില്‍ എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ വിജയികള്‍ക്ക് ട്രോഫി നല്‍കും. ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് എം.ജെ വിജയപത്മന്‍ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തില്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ടി.കെ അനില്‍കുമാര്‍, കണ്‍വീനര്‍ പാറക്കണ്ടി ഷാജി, സി.കെ നൗഷാദ്, ടി.ബി ഗ്ലാഡ്സണ്‍, ഷഫീഖ് ഹസ്സന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: