കേണിച്ചിറ : തിരുവോണദിവസം ബന്ധുവീട്ടിലേക്ക് വിരുന്നിന് പോവുകയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അപമാനിക്കാനുള്ള ശ്രമം തടഞ്ഞ പിതാവിന് ക്രൂരമര്‍ദ്ദനം.
കേണിച്ചിറ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഇരുളം ഓര്‍ക്കടവില്‍ തിരുവോണദിവസം വൈകിട്ടാണ് സംഭവം. ബന്ധുവീട്ടില്‍ ജ്യേഷ്ഠനൊപ്പം വിരുന്നെത്തിയ വിദ്യാര്‍ത്ഥിനി വഴിചോദിക്കുന്നതിനിടെ മദ്യപിച്ചെത്തിയ യുവാക്കളുടെ സംഘം പെണ്‍കുട്ടിയെ ബൈക്കില്‍ നിന്ന് തള്ളിയിടുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം ചോദിക്കാനെത്തിയ പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനായ സുബേദാര്‍ മേജര്‍ വിനോദ് കുമാറിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.
സീനിയര്‍ പട്ടാള ഓഫീസറായ വിനോദ് കുമാര്‍ പ്രധാനമന്ത്രിയുടെ സെക്യൂരിറ്റി സ്ക്വാഡില്‍ ഉദ്യോഗസ്ഥനാണ്. സംഭവവുമായി ബന്ധപ്പെട്ട് കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ പ്രതികളായവര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: