ബീജിങ്: ഇന്ത്യന്‍ മെഡല്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി നല്‍കി വനിതകളുടെ 800 മീറ്ററില്‍ ടിന്റു പുറത്ത്. ഇന്നലെ നടന്ന ഒന്നാം ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് ടിന്റു സെമിഫൈനലില്‍ പോലും കടക്കാതെ പുറത്തായത്. രണ്ട് മിനിറ്റ് 00.95 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. ടിന്റുവിന്റെ സീസണിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നെങ്കിലും സെമിയില്‍ കടക്കാന്‍ കഴിഞ്ഞില്ല. അതേസമയം ടിന്റു അടുത്ത വര്‍ഷം റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടി. 2:01.00 സെക്കന്റായിരുന്നു ഒളിമ്പിക്‌സ് യോഗ്യതാ മാര്‍ക്ക്.
















