ബീജിങ്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ മരുന്നടിക്ക് രണ്ട് കെനിയന്‍ വനിതാ താരങ്ങള്‍ പിടിയില്‍. 400 മീറ്ററില്‍ മത്സരിക്കുന്ന ജോസി സകാറെ, 400 മീറ്റര്‍ ഹര്‍ഡില്‍സ് താരം കോകി മനുംഗ എന്നിവരാണ് ഉത്തജകമരുന്നു വിരുദ്ധ പരിശോധനയില്‍ പിടിക്കപ്പെട്ടതെന്ന് അന്താരാഷ്‌ട്ര അസോസിയേഷന്‍ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ അറിയിച്ചു. 20, 21 തീയതികളില്‍ ഇവരുടെ താമസസ്ഥലത്തെത്തിയാണ് അധികൃതര്‍ പരിശോധന നടത്തിയത്.
ഹീറ്റ്‌സില്‍ ദേശീയ റെക്കോഡോടെ സെമി ഫൈനലിലെത്തിയിരുന്നു സകറേ. എന്നാല്‍, ചൊവ്വാഴ്ചത്തെ സെമിയില്‍ ട്രാക്കിലിറങ്ങിയില്ല. ഹീറ്റ്‌സില്‍ ആറാമതായാണ് മനുംഗ ഫിനിഷ് ചെയ്തത്. മൂന്നു കെനിയന്‍ താരങ്ങള്‍ മരുന്നടിക്ക് സസ്‌പെന്‍ഷന്‍ നേരിടുന്നതിനിടെയാണ് രണ്ടുപേര്‍ കൂടി പിടിയിലാകുന്നത്.
















