ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. എവര്‍ട്ടണെ മടക്കമില്ലാത്ത രണ്ടു ഗോളിന് തുരത്തി സിറ്റി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം അലെക്‌സാണ്ടര്‍ കൊളറോവ്, സമിര്‍ നസ്രി എന്നിവര്‍ ലക്ഷ്യം കണ്ടു. കൊളറോവ് 60ാം മിനിറ്റിലും, നസ്രി കളിയവസാനിക്കാന്‍ രണ്ടു മിനിറ്റ് ശേഷിക്കെയുമാണ് എവര്‍ട്ടണിന്റെ വല കുലുക്കിയത്.
















