ബെര്‍ലിന്‍: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ തിരിച്ചടിയില്‍നിന്നു കരകയറാന്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ശ്രമം തുടങ്ങി. ലീഗില്‍ ഇന്‍ഗ്ലോസ്റ്റാഡിനെ എതിരില്ലാത്ത നാലു ഗോളിന് തുരത്തി ബൊറൂസിയ. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മാതിയസ് ഗിന്റര്‍ (55), മാര്‍കോ റ്യൂസ് (60), ഷിന്‍ജി കഗാവ (84), പിയറി എമെറിക് ഔബമേയങ് (90+) എന്നിവര്‍ സ്‌കോറര്‍മാര്‍.
















