കൊല്ലം: കരുനാഗപ്പള്ളി അന് കാഷ്യൂ ഫാക്ടറിയില്‍ കൊല്ലം ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്സ്മെന്റ്) എം.ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ 13കാരനെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തി. കുട്ടിയെ ഫാക്ടറിയില്‍നിന്ന് മോചിപ്പിച്ച് കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. പരിശോധനയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ എം.എസ്.വേണുഗോപാല്‍, ടി.ആര്. മനോജ്കുമാര്‍, കോശിപ്പണിക്കര്, കെ.എസ്.സുജിത്ത്ലാല് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: