കൊല്ലം: ജില്ലയിലെ സ്വകാര്യ ബസ്, ലോറി തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ബോണസ് 22നകം വിതരണം ചെയ്യും. ബസ് തൊഴിലാളികള്‍ക്ക് 2014-15 വര്‍ഷത്തെ ബോണസായി അര്‍ഹതയുള്ള ഫെയര്‍ വേജസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക വരുമാനത്തിന്റെ 8.33 ശതമാനം തുക നല്‍കുവാന്‍ തീരുമാനിച്ചു. ലോറി ഡ്രൈവര്‍മാര്‍ക്ക് 2014-15 ലെ ബോണസായി 6500 രൂപയും ക്ലീനര്‍മാര്‍ക്ക് 5500 രൂപയും നല്‍കും. തൊഴിലുടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.
















