Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളംചേരാത്ത കാപട്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2015, 10:53 pm IST
in Vicharam

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാപട്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍പോകുന്ന ഓണം-മദ്യവാരാഘോഷം. സര്‍ക്കാര്‍ ‘സമ്പൂര്‍ണ മദ്യനിരോധനം’ നടപ്പാക്കിയത് ഫോര്‍സ്റ്റാര്‍-ഫൈവ്‌സ്റ്റാര്‍ ഹോട്ടലുകളെ ഒഴിവാക്കിയായിരുന്നല്ലോ. സമ്പന്നന്‍ മദ്യപിക്കട്ടെ,സാധാരണക്കാര്‍ മദ്യവിമുക്തജീവിതം നയിക്കട്ടെ എന്നതാണ് സര്‍ക്കാരിന്റെ നയം. മദ്യമാണ് സര്‍ക്കാരിന് ഏറ്റവും അധികം വരുമാനം നല്‍കിയിരുന്നത്. സര്‍ക്കാര്‍ മദ്യം വില്‍ക്കുന്ന ബിവറേജസ് കോര്‍പ്പറേഷനുകളായിരുന്നു ഖജനാവിലേക്ക് ഏറ്റവുമധികം വരുമാനം എത്തിച്ചിരുന്നത്. സര്‍ക്കാരിന്റെ മൊത്തം കടം 1.59 ലക്ഷം കോടി രൂപയാണ്. ഇപ്പോള്‍ കാല്‍ലക്ഷംകോടി കൂടി കടമെടുക്കാന്‍ പോകുന്ന സര്‍ക്കാര്‍ കടംവീട്ടാന്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ മദ്യം വിളമ്പിയാണോ? ആദ്യത്തെ ‘ബാറില്ലാ’ ഓണമാണ് ഇക്കൊല്ലത്തേത്. കണ്‍സ്യൂമര്‍ ഫെഡിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും ഔട്‌ലെറ്റുകള്‍വഴി പരമാവധി മദ്യം വിറ്റഴിച്ച് വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ പദ്ധതി.

ഒാണം എന്നാല്‍ മലയാളികളില്‍ ചിലര്‍ക്ക് മദ്യപിച്ചുള്ള ആഘോഷമാണല്ലോ. തിരുവോണക്കാലത്ത് അയല്‍സംസ്ഥാനങ്ങളില്‍നിന്നും പോണ്ടിച്ചേരിയില്‍നിന്നും മറ്റുമാണ് മദ്യം കേരളത്തിലേക്ക് ഒഴുകുന്നത്. ഇതു തികയാതെ വന്നാലോ എന്ന ഉല്‍കണ്ഠയോടെ ഇവിടെ വ്യാജവാറ്റും സജീവമാകും. മാഹി മദ്യവും ഈ സമയത്ത് കേരളത്തിലെത്തും. ഈ ഓണത്തിന് മദ്യവില്‍പ്പന സര്‍വ്വകാല റെക്കോഡിലെത്തുമെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതീക്ഷ. ബിവറേജസ്/കണ്‍സ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളില്‍നിന്ന് മാത്രമേ മദ്യം വാങ്ങാവൂ എന്ന നിര്‍ദ്ദേശം മൈക്കില്‍ക്കൂടി പൊതുജനങ്ങളെ അറിയിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ നീക്കം.  മൈക്ക് പ്രചാരണം എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് ഉടനെ തുടങ്ങും.

ഓണം കഴിഞ്ഞുള്ള  ചതയദിനം മദ്യവില്‍പ്പനരഹിതദിനമാണ്. അന്ന് മദ്യ ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതിനാല്‍ മദ്യപന്മാര്‍ തലേദിവസംതന്നെ മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്യുക പതിവാണ്. ബിവറേജസ് കോര്‍പ്പറേഷന്‍ ഈ ഓണനാളുകളില്‍ മാത്രം പ്രതീക്ഷിക്കുന്നത് 120-150 കോടി രൂപയുടെ വരുമാനമാണ്. ഇതിനുവേണ്ടി കൂടുതല്‍ കൗണ്ടറുകളും സ്ഥാപിച്ചേക്കാം. ഓണം വിനോദസഞ്ചാരികളുടെ സന്ദര്‍ശനകാലം കൂടിയാണ്. ഇവര്‍ക്കുവേണ്ടി റിസോര്‍ട്ടുകളിലും ഹോംസ്‌റ്റേകളിലും മദ്യവില്‍പ്പന നടക്കും. ഇവിടെ നല്‍കുന്നത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍നിന്നുള്ള മദ്യമാണെങ്കിലും ലഭ്യതയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാന മദ്യവും അതിര്‍ത്തി കടന്നെത്തും.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനിരോധനം ഖജനാവിന് വരുത്തിവെച്ച നഷ്ടം ഭാഗികമായെങ്കിലും നികത്താനാണ് എക്‌സൈസ്‌വകുപ്പ് ബിവറേജസ് മദ്യം മാത്രം കഴിക്കണമെന്ന് കുടിയന്മാരെ ഉല്‍ബോധിപ്പിക്കാന്‍ പ്രചാരണത്തിനിറങ്ങുന്നത്.  ഇതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷനുകള്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ച് മദ്യപന്മാര്‍ക്കുവേണ്ട സൗകര്യമൊരുക്കാന്‍ തയ്യാറെടുക്കുകയാണ്.

പരമാവധി മദ്യം വില്‍ക്കാന്‍ എക്‌സൈസ് വകുപ്പ് നടത്തുന്ന ഭഗീരഥപ്രയത്‌നം സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പൊള്ളത്തരമല്ലേ വെളിപ്പെടുത്തുന്നത്.  ചതയം നാളിലേക്കുള്ള മദ്യംകൂടി  സ്‌റ്റോക്ക് ചെയ്‌തോളൂ എന്നാണ് മദ്യപന്മാരോടുള്ള സര്‍ക്കാരിന്റെ ആഹ്വാനം. അവരുടെ ഓണാഘോഷത്തിന്റെ മണവും നിറവും മങ്ങാതെ നോക്കാനുള്ള ഉത്തരവാദിത്വം ‘മനുഷ്യസ്‌നേഹിയായ’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ടല്ലോ. വി.എം. സുധീരനെ നേരിടാന്‍ പുറത്തെടുത്ത അടവുനയമാണല്ലോ മദ്യനിരോധനത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വിശ്വാസ്യതയെയും സാധുതയെയും പ്രായോഗികതയെയും ഇപ്പോള്‍ സുപ്രീംകോടതിതന്നെ ചോദ്യംചെയ്തിരിക്കുകയാണ്.

ഓണക്കാലത്ത് വ്യാജമദ്യം കഴിച്ചുള്ള മരണങ്ങള്‍ ഉണ്ടായേക്കുമെന്ന് മാത്രമല്ല, മദ്യപിച്ച് വാഹനമോടിച്ച് വാഹനാപകടങ്ങളും പെരുകും. മദ്യത്തിനൊപ്പം മദിരാക്ഷിയും എന്ന സങ്കല്‍പ്പം പ്രായോഗികമാക്കുമ്പോള്‍ സ്ത്രീപീഡനങ്ങളും ബാല-ബാലികാപീഡനങ്ങളും വര്‍ധിക്കുന്നു. മദ്യനിരോധനംമൂലമുള്ള നഷ്ടം നികത്താന്‍ ഓണക്കാലത്ത് കൂടുതല്‍ മദ്യം വില്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കം തിരിച്ചടിയാവാനുള്ള എല്ലാ സാധ്യതയുമുണ്ട്. സര്‍ക്കാരിന് ഇതുവഴി വലിയ ലാഭം ലഭിച്ചേക്കാം. പക്ഷെ ജനങ്ങള്‍ക്ക് നഷ്ടമാകുന്നത് അവരുടെ ജീവനാവും. ജനക്ഷേമത്തില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് വൈപ്പിന്‍ മാതൃകകള്‍ അവസാനിപ്പിക്കാനാണ്. ഓണക്കാലത്തെ വ്യാജമദ്യ ഒഴുക്ക് തടയാന്‍ എക്‌സൈസ്-പോലീസ് വകുപ്പുകള്‍ തികഞ്ഞ ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും വേണം.

എന്നാല്‍ ഇക്കാര്യത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും നടപടികള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയോ എക്‌സൈസ്മന്ത്രി കെ. ബാബുവിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. കൂടുതല്‍ മദ്യവില്‍പ്പന ഇരുവര്‍ക്കും സര്‍ക്കാരിന്റെ ഖജനാവ് നിറക്കാനുള്ള മാര്‍ഗ്ഗം മാത്രമല്ല സ്വന്തം കീശ വീര്‍പ്പിക്കാനുള്ള സുവര്‍ണാവസരംകൂടിയാണെന്ന് കേരളീയര്‍ക്കറിയാം. ബാര്‍കോഴക്കേസില്‍ കുടുങ്ങിയ ധനമന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും ബാബുവും വഴിവിട്ട് ശ്രമിക്കുകയാണല്ലോ. കേസില്‍ മാണി കുടുങ്ങിയാല്‍ തങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഇരുവരും നന്നായി മനസിലാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

Kerala

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

Kerala

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

തനിക്ക് നീതി കിട്ടിയത് കോടതിയിൽ നിന്നു മാത്രം; ജിഹാദി എന്ന് വിളിച്ചത് തമാശയാണെന്ന് കമ്മീഷണർ പറഞ്ഞുവെന്നും അൻസിബ

പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യകണ്ണിയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകൻ എൻഐഎയ്‌ക്ക് മുന്നിൽ കീഴടങ്ങി

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.