Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പീഡനക്കേസിലെ പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും പിഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2015, 08:26 am IST
in Kollam

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗികവേഴ്ചക്ക് വിധേയനാക്കിയ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും അരലക്ഷം രൂപപിഴയും ശിക്ഷിച്ചു. ഏരൂര്‍ പത്തടിയില്‍ വേങ്ങവിള പുത്തന്‍ വീട്ടില്‍ റഹിം എന്ന സലി(50)മിനെയാണ് ശിക്ഷിച്ചത്. 377-ാം വകുപ്പു പ്രകാരം അഞ്ചുവര്‍ഷം കഠിനതടവിനും, 50,000 രൂപ പിഴയും പോസ്‌കോ ആക്ട് പ്രകാരം നാലുവര്‍ഷം കഠിനതടവും, 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ വിക്ടിമിന് കോമ്പന്‍സേഷനായി നല്‍കണം. അല്ലാത്തപക്ഷം ആറുമാസം കൂടി കഠിനതടവു അനുഭവിക്കണം. ശിക്ഷ രണ്ടും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രസ്താവിച്ചത്.

ആണ്‍കുട്ടികള്‍ക്കെതിരെയുളള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയെ ശിക്ഷിക്കുന്ന കൊല്ലം ജില്ലയിലെ ആദ്യ കേസാണിത്. അഞ്ചല്‍ മണ്ണൂര്‍ സ്വദേശിയായ പതിനാറുകാരനായ വിദ്യാര്‍ത്ഥി ട്യൂട്ടോറിയലില്‍ പോകുന്നതിനായി അഞ്ചല്‍ ആര്‍.ഒ ജംഗ്ഷനില്‍ സ്ഥിരമായി കണ്ടുള്ള പരിചയം മുതലെടുത്താണ് സമീപത്തെ ചായക്കടയിലെ ജീവനക്കാരനായ പ്രതി വിദ്യാര്‍ത്ഥിയെ പ്രലോഭിപ്പിച്ച് ചായക്കടയില്‍ നിന്നും ഭക്ഷണം വാങ്ങിക്കൊടുത്ത ശേഷം തന്ത്രപരമായി അടുത്തുളള ലോഡ്ജില്‍ കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് നിര്‍ബന്ധിച്ച് മദ്യപിപ്പിച്ച ശേഷമായിരുന്നു അതിക്രമം. ബോധരഹിതനായ വിദ്യാര്‍ത്ഥിയെ അടുത്ത ദിവസം രാവിലെ പറഞ്ഞയക്കുകയായിരുു. മാനസികമായി തളര്‍ന്ന വിദ്യാര്‍ത്ഥി വീട്ടില്‍ പോകാതെ കൊട്ടിയം ജംഗ്ഷനിലെ കടത്തിണ്ണയില്‍ കഴിയവെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭയവും, അപമാനവും കാരണം സംഭവം ആദ്യം വീട്ടില്‍ പറഞ്ഞില്ല. തുടര്‍ന്ന് മാനസികത്തളര്‍ച്ചയുണ്ടായതിനാല്‍ രണ്ടുമാസത്തോളം ആശുപത്രിയില്‍ ചികിത്സിക്കേണ്ടി വന്നു. ആ സന്ദര്‍ഭത്തില്‍ അമ്മയോട് വിവരങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത അഞ്ചല്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കേസില്‍ വിദ്യാര്‍ത്ഥിയും അമ്മയുമടക്കം ആറ് സാക്ഷികളെ വിസ്തരിക്കുകയും പതിനഞ്ചോളം രേഖകള്‍ പരിശോധിക്കുകയും ചെയ്തു. അഞ്ചല്‍ അഡീഷണല്‍ എസ്‌ഐയായിരുന്ന കെ.സോമനാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ സര്‍ക്കാര്‍ വക്കീലും, പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.സുധീര്‍ ജേക്കബ്ബ്, അഡ്വ.അഭിഷ.ആര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

Football

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.