കുണ്ടറ: നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസനത്തില്‍ ഇനി കുണ്ടറ റെയില്‍വേ സ്റ്റേഷന്‍. 2015-2016 ലെ റെയില്‍വേ ബഡ്ജറ്റില്‍ കേന്ദ്രറെയില്‍വേ മന്ത്രി പ്രഖ്യാപിച്ച ആദര്‍ശ് റെയില്‍വേ സ്റ്റേഷനിലാണ് കുണ്ടറ സ്റ്റേഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇത്തരത്തില്‍ 200 സ്റ്റേഷനുകള്‍ ആദര്‍ശ് റെയില്‍വേ സ്റ്റേഷനുകളായി മാറും. കുണ്ടറ സ്റ്റേഷന്റെ വികസന പ്രവര്‍ത്തനം ഇനി സതേണ്‍ റെയില്‍വേ ഏറ്റെടുത്ത് നടപ്പാക്കും. ആദ്യഘട്ടമായി അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനം നടപ്പിലാക്കും. കൊല്ലം ലോക്‌സഭ മണ്ഡലത്തിലെ മാതൃകാസ്റ്റേഷനായി ഇതിലൂടെ കുണ്ടറ മാറും. അത്യാതുനിക സംവിധാനങ്ങളും പദ്ധതിയിലൂടെ നടപ്പിലാക്കും. ഇത് സംബന്ധിച്ച അറിയിപ്പ് കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭുവാണ് അറിയിച്ചത്. കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ കുണ്ടറ സ്റ്റേഷനെ ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപി അഭിനന്ദിച്ചു.
















