ചാത്തന്നൂര്‍: ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും തകര്‍ന്നടിയുമ്പോള്‍ ഹൈന്ദവസംസ്‌കാരം ലോകത്തിന്റെ നെറുകയില്‍ അജയ്യമായി നില്‍ക്കുന്നതായി ബാലഗോകുലം മേഖലാ ഉപാധ്യക്ഷനും ഫെറ്റോ പ്രസിഡന്റുമായ എസ്.വാരിജാഷന്‍ പറഞ്ഞു. അഖണ്ഡഭാരത സ്മൃതിദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ സംസ്‌കാരമാണ് ഹൈന്ദവസംസ്‌കാരം. ആ സംസ്‌കാരം തകര്‍ക്കുവാന്‍ വൈദേശികശക്തികള്‍ കുപ്രചരണം നടത്തുകയാണ്. വേദങ്ങളാണ് നമ്മുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. അതിനാല്‍ തന്നെ നമ്മുടെ സംസ്‌കാരം തകര്‍ക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. അഖണ്ഡഭാരത സ്വപ്നം മഹാഭാരതത്തില്‍ തുടങ്ങികഴിഞ്ഞതായും ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ സംഘത്തിന്റെ പ്രചാരകരായി മാറണമെന്നും പറഞ്ഞു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ ബി.സജന്‍ലാല്‍ അധ്യക്ഷത വഹിച്ചു.നഗര്‍ കാര്യവാഹ് കോതേരി ജയന്‍ സംസാരിച്ചു. നഗര്‍ സഹകാര്യവാഹ് പ്രദീപ്കുമാര്‍ സ്വഗതവും ചാത്തന്നൂര്‍ മണ്ഡല്‍ കാര്യവാഹ് വരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
















