ബത്തേരി : പുല്‍പ്പളളി-ബത്തേരി പ്രധാന പാതയിലെ വനമേഖലയില്‍ കാട്ടുപോത്ത് വാഹനം ഇടിച്ച് ചത്തനിലയില്‍. പാമ്പ്ര കാപ്പി എസ്റ്റേറ്റിന് സമീപം റോഡരുകില്‍ തിങ്കളാഴ്ച രാവിലെയാണ് കാട്ടുപോത്തിനെ ചത്തനിലയില്‍ നാട്ടുകാര്‍ കണ്ടത്. റോഡില്‍ വലിയ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങളും കാണാനുണ്ടായിരുന്നു. പോത്തിന് പതിനാല് വയസ് പ്രായം കണക്കാക്കുന്നതായി ചെതലയം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി.രജ്ഞിത്ത്കുമാര്‍ അിറയിച്ചു. സൗത്ത് വയനാട് ഡിഎഫ്ഒ അബ്ദുള്‍ അസ്സീസ് ,റെയ്ഞ്ച് ഓഫീസര്‍, എന്നിവരുടെ നേത്യത്വത്തില്‍ മേല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് സംസ്കരിച്ചു. വെറ്റിനറി സര്ജന് ഡോ.ജിജിമോന് പോസ്റ്റുമോര്‍ട്ടം നടത്തി. ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ കെ.ബാബുരാജ്, കെ.ജെ.ജോസ് എന്നിവരും സന്നിഹിതരായിരുന്നു.അപകടത്തിന് കാരണമായ സ്വകാര്യ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും റെയ്ഞ്ചര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: