ബഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 150ലധികം പേര്‍ക്ക് പരിക്ക്. കിഴക്കന്‍ ബഗ്ദാദിലെ ഷിയ
ഭൂരിപക്ഷ പ്രദേശമായ ഹബീനിയയില്‍ നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. 100ലധികം പേര്‍ക്ക് പരിക്കേറ്റു. അസ്‌കാനിലെ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
മദിയാന്‍ മേഖലയിലെ വ്യാപാരശാലയിലുണ്ടായ കാര്‍ സ്‌ഫോടനത്തില്‍ രണ്ടു പേരാണ് മരിച്ചത്. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. മറ്റ് രണ്ടിടങ്ങളിലെ സ്‌ഫോടനങ്ങളില്‍ നാലുപേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
60 പേര്‍ കൊല്ലപ്പെട്ട കാര്‍ ബോംബ് സ്‌ഫോടനം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവം.
















