Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സര്‍ക്കാരും മദ്യവില്‍പ്പനയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2015, 10:47 pm IST
inVicharam

കേരളത്തിലെ മദ്യവില്‍പന സംബന്ധിച്ച സര്‍ക്കാരിന്റെ നിലപാടും നടപടികളും സുപ്രീംകോടതിയുടെ പരിശോധനയ്‌ക്കെത്തിയിരിക്കുകയാണല്ലോ. മദ്യവില്‍പ്പന മൗലികാവകാശമല്ലെന്ന് പ്രഖ്യാപിച്ച സുപ്രീംകോടതി, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് നല്‍കുന്നത് വിവേചനപരമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്. കേരളത്തിലെ ഭാഗിക മദ്യനിരോധനം കേരളത്തിന്റെ സുപ്രീം ലീഡര്‍ പദവി കൈക്കലാക്കാനാഗ്രഹിക്കുന്ന കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും തന്റെ കോട്ടക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കാന്‍ വ്യഗ്രതപ്പെടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുംകൂടി കാഴ്ചവെച്ച മെലോഡ്രാമയല്ലേ എന്നും ഇത് അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചല്ലേയെന്നും ഉള്ള സംശയം കേരളത്തില്‍ പ്രബലമാണ്.

കോടതിയും ചാണ്ടി-സുധീരന്‍ ബന്ധത്തെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കേരളസര്‍ക്കാരിന്റെ ഭാഗിക മദ്യനിരോധനം പ്രായോഗികമല്ലെന്നും ഇത് നടപ്പിലാക്കുന്നത് സെപ്തംബര്‍ 30 ന് ശേഷം മാത്രമായിരിക്കണമെന്നും അതുവരെ സ്റ്റാറ്റസ്‌കോ തുടരണമെന്നുമാണ് കോടതി ഉത്തരവ്. കേരളം ഭാരതത്തിലെ ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമാണ്. ഇവിടുത്തെ പ്രതിശീര്‍ഷ മദ്യോപയോഗം 8.3 ലിറ്റര്‍ മദ്യമാണ്. 2012 ല്‍ ഇത് 2.2 ലിറ്ററായിരുന്നു. മറ്റൊരു വസ്തുത മദ്യത്തിന്റെ ഈ ഭാഗികനിയന്ത്രണം ബിയറിന്റെയും വൈനിന്റെയും ഉപയോഗം വര്‍ധിപ്പിച്ചു എന്നതാണ്. വ്യാജവാറ്റും ശക്തമാകുകയാണ്. ഓണക്കാലത്തെ വൈപ്പിന്‍ മദ്യദുരന്തം ഇന്നും പൊള്ളുന്ന ഓര്‍മ്മയാണ്. ഇപ്പോള്‍ കോടതി ഫൈവ്‌സ്റ്റാറല്ലാത്ത ഹോട്ടലുകള്‍ അടയ്‌ക്കുന്നത് തടഞ്ഞിരിക്കുകയാണ്. നിയമം നടപ്പിലാക്കുമ്പോള്‍ 700 ബാറുകളാണ് പൂട്ടേണ്ടിവരിക. ഈ ഉത്തരവ് ഇറങ്ങുന്ന പശ്ചാത്തലത്തില്‍ ഒരു ബാര്‍തൊഴിലാളി ആത്മഹത്യ ചെയ്യുകയും ചെയ്തു.

കേരളത്തെ മഥിക്കുന്ന മറ്റൊരു വസ്തുത വിനോദസഞ്ചാരികള്‍ ഗോവയോ ശ്രീലങ്കയോ അവരുടെ വിനോദസഞ്ചാരകേന്ദ്രമായി തെരഞ്ഞെടുത്തേക്കാമെന്നതാണ്. അതിനാല്‍  മദ്യ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനാവബോധം സൃഷ്ടിക്കുകയാണ് ആദ്യം വേണ്ടതെന്നും നിരീക്ഷിക്കപ്പെടുന്നു. കേരളത്തിലേക്ക് കഴിഞ്ഞവര്‍ഷം വന്നത് 15 ദശലക്ഷം വിനോദസഞ്ചാരികളാണ്. മദ്യനയം നടപ്പിലായാല്‍ 312 ബാറുകളും പത്തു ശതമാനം റീട്ടെയില്‍ മദ്യശാലകളും പൂട്ടേണ്ടിവരും. കേരളത്തിന്റെ വരുമാനത്തില്‍ 16.4 ശതമാനം കുറവായിരിക്കും ഇതുണ്ടാക്കുക. ബിവറേജസ് കോര്‍പ്പറേഷന്റെ വരുമാനം 8818 കോടി രൂപയാണ്.

പൂട്ടിയാല്‍ നഷ്ടം 7240 കോടിയും. കൂടാതെ തൊഴില്‍നഷ്ടവും ഉണ്ടാകും. സര്‍ക്കാരിന്റെ ഈ ഭാഗിക മദ്യനിരോധന പ്രഖ്യാപനത്തിന് പിന്നില്‍ കത്തോലിക്കാ സഭയുടെയും മറ്റ് സഭകളുടെയും സമ്മര്‍ദ്ദവും കാണുന്നവര്‍ ധാരാളമാണ്. മദ്യവില്‍പ്പനക്ക് ലൈസന്‍സ് ലഭിക്കുന്നത് നിയമപ്രകാരം ലഭിക്കുന്ന അവകാശം മാത്രമാണ്. സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ.

ലൈസന്‍സ് കാലാവധി തീരുന്നതോടെ വീണ്ടും പുതുക്കി നല്‍കണമെന്ന വാദവും നിലനില്‍ക്കുന്നതല്ലെന്നാണ് കോടതി നിരീക്ഷണം.

സുപ്രീംകോടതി ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്താണ് എന്നാണ്. മദ്യലഭ്യത കുറയുന്നതനുസരിച്ച് ഉപഭോഗം കുറയും. ഇപ്പോള്‍ 13 വയസായ കുട്ടികള്‍ പോലും യൂണിഫോം അഴിച്ചുമാറ്റി ബാറുകളില്‍ കയറി മദ്യപിക്കുന്നുണ്ടത്രേ. ഘട്ടംഘട്ടമായി മദ്യനിരോധനത്തിന്റെ ഭാഗമായിട്ടായിരിക്കും പത്തുശതമാനം മദ്യവില്‍പ്പന ഔട്ട്‌ലെറ്റുകള്‍ വര്‍ഷംതോറും നിര്‍ത്തുമെന്നും പ്രഖ്യാപിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

മദ്യം വീട്ടില്‍ കൊണ്ടുപോയി കഴിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി പറയുന്നു. മദ്യലഭ്യത കുറയുന്നത് അനുസരിച്ച് ഉപയോഗവും കുറയില്ലേ എന്നും കോടതി ആരായുന്നു. ഇത്തരം നടപടി എടുക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മദ്യനയത്തില്‍ സര്‍ക്കാരിന് കുത്തകയാകാമെന്നും കോടതി അംഗീകരിച്ചു. എല്ലാ സംസ്ഥാനങ്ങളും കുറ്റവിമുക്ത സമൂഹമാണ് ആഗ്രഹിക്കുന്നത്.

അമിത മദ്യപാനം കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നത് പലപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാറുണ്ട്. ബാറുകള്‍ തുറക്കുന്നതിന് അനുകൂല തീരുമാനമുണ്ടാകാതിരിക്കാനാണ് ടാക്‌സേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടും മുമ്പ് മദ്യനയം നടപ്പാക്കിയതെന്നാണ് ബാറുടമകളുടെ അഭിഭാഷകന്‍ വാദിച്ചത്.  എന്തായാലും മദ്യവിപത്തില്‍ നിന്നും കേരളം മുക്തമാകേണ്ടത് മറ്റെന്തിനെക്കാളും മുന്തിനില്‍ക്കേണ്ട സംഗതിയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.