ശാസ്താംകോട്ട: കഴക്കൂട്ടത്ത് ട്രെയിനില്‍ നിന്നും വീണു മരിച്ച വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ സിഐ വൈ.കമറുദീന്റെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാമ്പ്, കൊല്ലം എആര്‍ ക്യാമ്പ് എന്നിവിടങ്ങളില്‍ പൊതു ദര്‍ശനത്തിനു വച്ചു. കൊല്ലം എ.ആര്‍ ക്യാമ്പില്‍ ജില്ലാ കളക്ടര്‍ കൗശികന്‍, അസിസ്റ്റന്‍ കളക്ടര്‍ ഡോ.എസ്.ചിത്ര, കമ്മീഷണര്‍ പി.പ്രകാശ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഉച്ചക്ക്‌ശേഷം മൈനാഗപ്പള്ളി ആശാരിമുക്കിനു സമീപമുള്ള വീട്ടിലെത്തിച്ചു. ഇവിടെ എഡിജിപി ഹേമചന്ദ്രന്‍ വസതിയില്‍ എത്തി അന്തിമോപചാരമര്‍പ്പിച്ചു. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് അഞ്ചോടെ കല്ലുംകടവ് ജുമാമസ്ജിദില്‍ ഖബറടക്കി.
















