വാഷിംങ്ടണ്‍: 2100ല്‍ ലോകത്തെ മൊത്തം ജനസംഖ്യാ വളര്‍ച്ച 11.2 ലക്ഷം കോടിയിലേക്കെത്തുമെന്നും ഐക്യരാഷ്‌ട്ര സഭയുടെ പഠനം. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ജനസംഖ്യ 7.3 ലക്ഷം കോടിയില്‍ നിന്നും 9.7 ലക്ഷം കോടിയായി ഉയരുകയാണ്.
4.4 ലക്ഷം കോടിയാണ് ഏഷ്യയിലെ ജനസംഖ്യാ നിരക്ക്. 2050ഓടെ ഇത് 5.3 ലക്ഷം കോടിയാകും. അതേസമയം 2100ല്‍ ജനസംഖ്യാ നിരക്ക് താഴ്ന്ന് 4.9 ലക്ഷം കോടിയിലേക്കെത്താനും സാധ്യതയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ ജനസംഖ്യാവിഭാഗം ഡയറക്ടര്‍ ജോണ്‍ ആര്‍. വില്‍മോത് അറിയിച്ചു. വാഷിംങ്ടണില്‍ സംഘടിപ്പിച്ച 2015 ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കല്‍ യോഗത്തിലാണ് ഇത് വ്യക്തമാക്കിയത്.
വികസ്വര രാഷ്‌ട്രങ്ങളില്‍ ജനസംഖ്യാ വളര്‍ച്ച തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കേണ്ടതാണ്. ഭാരതം, ബ്രസീല്‍ ചൈന തുടങ്ങി ഉര്‍ന്ന ജനസംഖ്യാ നിരക്കുള്ള രാജ്യങ്ങളില്‍ സാമൂഹ്യ സുരക്ഷിതത്വത്തിനും, പെന്‍ഷനും, ആരോഗ്യ സംരക്ഷണത്തിനുമായി പ്രത്യേകം പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വില്‍മോത് പറഞ്ഞു.
ലോകത്തിലെ ജനസംഖ്യാ വളര്‍ച്ചയ്‌ക്കുള്ള പ്രധാന കാരണം ആഫ്രിക്കയില്‍ വര്‍ധിച്ചു വരുന്ന ജനപെരുപ്പമാണ്. 1.2 ലക്ഷം കോടിയാണ് ഇവിടുത്തെ ജനസംഖ്യ. ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇത് 3.4 ലക്ഷം കോടിയാവുകയും, 2100ലേക്കെത്തുന്നതോടെ അത് 5.6 ലക്ഷം കോടിയിയായി ഉയരുകയും ചെയ്യും ജനസംഖ്യാ പെരുപ്പം തടയുന്നതിനായി വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനസംഖ്യനിരക്ക് ഉയരാനുള്ള പ്രധാന കാരണമെന്നും വില്‍മോത്ത് കൂട്ടിച്ചേര്‍ത്തു.
















