Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഝാര്‍ഖണ്ഡിലെ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ തിക്കിലും തിരക്കിലുംപ്പെട്ട് 11പേര്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 07:52 pm IST
in India

റാഞ്ചി: ഝാര്‍ഖണ്ഡിലെ ഡിയോഗര്‍ ജില്ലയിലെ ദുര്‍ഗാക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങളുടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്ത്രീ ഉള്‍പ്പടെ 11 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വെളുപ്പിന് 4.30 യോടെയാണ് സംഭവം. പ്രസിദ്ധമായ ബൈദ്ധ്യനാഥ് ദുര്‍ഗാ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തുന്ന സ്വാന്‍ സോംവാര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെത്തിയവരാണ് അപകടത്തില്‍പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെളുപ്പിന് 4.30നാണ് നടതുറക്കുന്നത്. ഇതിലും വളരെ നേരത്തെ തന്നെ ഭക്തജനങ്ങള്‍ ദര്‍ശനത്തിനായി നിന്നിരുന്നു. ദര്‍ശനത്തിനായി രാത്രിയില്‍ തുടങ്ങിയ നീണ്ടനിര ക്ഷേത്രവും കവിഞ്ഞ് മൂന്ന് കിലോമീറ്ററോളം നീണ്ടു. ക്ഷേത്രനട തുറന്ന ഉടനെ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തിക്കും തിരക്കും കൂട്ടി ക്ഷേത്രത്തിലേക്ക് തള്ളിക്കയറിയതോടെയാണ് അപകടം സംഭവിച്ചത്. പതിനായിരത്തിലധികംപേര്‍ ദര്‍ശനത്തിനായുള്ള നിരയില്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് ഇടുങ്ങിയതും വീതികുറഞ്ഞതുമായ ഒരു പാതയാണുള്ളത്. ഇവിടെയെത്തിയ ജനക്കൂട്ടത്തെ നിയന്തിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. വരി നിന്നായിരുന്നു എല്ലാവരെയും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പുലര്‍ച്ചെ 4.30 യോടെ തീര്‍ത്ഥാടകരില്‍ ചിലര്‍ ഈ പാതയിലൂടെ വളരെ വേഗത്തില്‍ അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതാണ് ഇത്രയും വലിയ അത്യാഹിതത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ അറിവായിട്ടില്ല.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആഭ്യന്തര സെക്രട്ടറി എസ്.എന്‍. പണ്ഡ്യേ, എഡിജിപി എസ്.എന്‍. പ്രഥാന്‍ എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. മുപ്പതിലധികം പേര്‍ക്ക് ചികിത്സ നല്‍കിയിതായി അധികൃതര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരില്‍ നേപ്പാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡിന്റെ വിവിധപ്രദേശങ്ങളിലുള്ളവരും ഉള്‍പ്പെടുന്നു. ശ്രാവണമാസത്തിലെ തിങ്കളാഴ്ചകളില്‍ വന്‍ജനക്കൂട്ടമാണ് ദര്‍ശനത്തിനായി എത്താറെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് കുമാര്‍ പറഞ്ഞു.

2012ലും തിക്കിലും തിരക്കിലുംപെട്ട് ഒന്‍പത് പേര്‍ മരിക്കുകയും 30പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വേണ്ട സംവിധാ നങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്കായില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ബിജെപി എംപി ഗോഡാ നിഷികാന്ത് ഡ്യൂബേ ആവശ്യപ്പെട്ടു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി രഘുബര്‍ ദാസും സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.