ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ജമ്മുവിലെ പൂഞ്ച് ജില്ലയിലെ സൗസിയാന സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന്‍ വീണ്ടും വെടിവയ്‌പ് നടത്തിയത്. ഇതോടൊപ്പം മോര്‍ട്ടാറുകളും പാകിസ്ഥാന്‍ പ്രയോഗിച്ചു.
നിയന്ത്രണ രേഖയില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് സൗസിയാന്‍ സെക്ടര്‍. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വെടിവയ്‌പില്‍ ഇരുഭാഗത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെടിവയ്‌പ് ഇപ്പോഴും തുടരുകയാണ്.
ആഗസ്റ്റില്‍ ഇതിനോടകം 12 തവണ പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘിച്ചിട്ടുണ്ട്. ജൂലൈയില്‍ 18 തവണയാണ് വെടിനിറുത്തല്‍ കരാറിന്റെ ലംഘനം ഉണ്ടായത്.
















