ന്യൂദല്‍ഹി: കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുവാന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രധാനമന്ത്രിയുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് നടത്തിയ ചര്‍ച്ചയിലാണ് ആവശ്യങ്ങള്‍ പ്രത്യേകമായി പരിഗണിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞത്.
കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, കാര്‍ഷിക വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പാര്‍ലമെന്റില്‍ പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന സമ്പ്രദായം തുടങ്ങണമെന്ന് തോമസ് ആവശ്യപ്പെട്ടു.
















