ന്യൂദല്‍ഹി: പാക്കിസ്ഥാനി ഭീകരനെ ജീവനോടെ പിടികൂടിയ സംഭവം ഭാരതത്തിലെ ഭീകരപ്രവര്‍ത്തനങ്ങളില്‍ അയല്‍രാജ്യത്തിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് പ്രസ്താവിച്ചു.
അതേ സമയം രണ്ട് സൈനികര്‍ക്ക് രാജ്യം സംരക്ഷിക്കുന്നതിനിടെ ജീവന്‍ നഷ്ടമായത് നിര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പിടിയിലായ മൊഹമ്മദ് നവേഡ് പാക്കിസ്ഥാന്‍ ഫൈസാബാദ് നഗരത്തിലെ ഗുലാം മുസ്താഫാബാദ് പ്രദേശത്തുകാരനാണ്. ഇത് വ്യക്തമാക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്‍ ഭാരതത്തിലേക്ക് ആളുകളെ അയക്കുന്നുവെന്നാണ്.
ഇതു തടയാന്‍ ഭാരത സര്‍ക്കാര്‍ അടിയന്തരമായി വേണ്ടതുചെയ്യുമെന്നു പ്രതീക്ഷിക്കുന്നു, രാം മാധവ് പറഞ്ഞു.
















