Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മുംബ വാണ ആദ്യഘട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2015, 09:57 pm IST
inSports

കഴിഞ്ഞ ദിവസം നടന്ന യു മുംബ-ദല്‍ഹി ദബാങ് മത്സരത്തില്‍നിന്ന്

ന്യൂദല്‍ഹി: കാണികളെ ആകര്‍ഷിച്ചു മുന്നേറുന്ന പ്രൊ കബഡി ലീഗിന്റെ രണ്ടാം സീസണിലെ ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ തലയുയര്‍ത്തി നിന്നത് യു മുംബ. ഈ ഘട്ടത്തിലെ ഏഴു മത്സരങ്ങളും ജയിച്ച് 35 പോയിന്റോടെ മുംബ കീരിട പോരാട്ടത്തിലേക്ക് കണ്ണെറിയുന്നു. എന്നാല്‍, അവസാന മത്സരത്തില്‍ ദല്‍ഹി ദബാങ്ങിനോട് ജയിക്കാന്‍ വിയര്‍പ്പൊഴുക്കേണ്ടിവന്നത് മുംബയെ ചിന്തിപ്പിക്കുന്നുണ്ടാകും.

ഏഴില്‍ അഞ്ചു ജയവുമായി തെലുങ്കു ടൈറ്റന്‍സ് (26) രണ്ടാമതും, ഇത്രയും ജയങ്ങളില്‍നിന്ന് 25 പോയിന്റുള്ള ബംഗളൂരു ബുള്‍സ് മൂന്നാമതുമുണ്ട്. പട്‌ന പൈറേറ്റ്‌സ് (20), ദബാങ് ദല്‍ഹി (16), ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ് (13), ബംഗാള്‍ വാരിയേഴ്‌സ് (11), പൂനേരി പള്‍ട്ടാന്‍ (10) എന്നിവര്‍ പിന്നാലെ.

നായകന്‍ അനൂപ് കുമാറിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മുംബയെ മുന്നോട്ടു നയിക്കുന്നത്. രവി ഷെട്ടിയും ഇ. ഭാസ്‌കരനും പരിശീലിപ്പിക്കുന്ന ടീമില്‍ മോഹിത് ചില്ലാര്‍, ഇ.വി. അനൂപ്, മലയാളി താരം ഷബീര്‍ ബാപ്പു, ഭൂപീന്ദര്‍ സിങ് തുടങ്ങിയ പ്രതിഭകളുണ്ട്. നിലവിലെ ജേതാക്കള്‍ ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സാണ് ആദ്യ വട്ടം ഏറെ നിരാശപ്പെടുത്തിയത്. ഏഴു കളികളില്‍ രണ്ടു ജയം മാത്രമേ അവര്‍ക്കു സ്വന്തമാക്കാനായുള്ളു. ഇതില്‍ ഏഴാം മത്സരത്തില്‍ പൂനേരിയെ മറികടന്ന രീതി അവര്‍ ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന പ്രതീതിയുളവാക്കുന്നു. കെ. ഭാസ്‌കരന്‍ പരിശീലിപ്പിക്കുന്ന ടീമിനെ നയിക്കുന്നത് നവനീത് ഗൗതം. രാജേഷ് നര്‍വാള്‍, സോനു നര്‍വാള്‍ തുടങ്ങിയവരും ടീമില്‍.

ഇന്നത്തെ മത്സരം

രാത്രി 8ന് ടൈറ്റന്‍സ്-പിങ്ക് പന്തേഴ്‌സ്

രാത്രി 9ന് മുംബ-ദബാങ്‌

രണ്ട് ദക്ഷിണേന്ത്യന്‍ ടീമുകള്‍, തെലുങ്കു ടൈറ്റന്‍സും ബംഗളൂരു ബുള്‍സും, കിരീട പ്രതീക്ഷയുമായി മുന്നിലുണ്ടെന്നത് മത്സരങ്ങളെ ആവേശകരമാക്കുന്നു. ഇവരില്‍ മലയാളി സാന്നിധ്യം കൂടുതല്‍ ടൈറ്റന്‍സിലെന്നത് കേരളത്തിനും അഭിമാനം. ലീഗിലെ ടീമുകളില്‍ കൂടുതല്‍ മലയാളികള്‍ കളത്തിലിറങ്ങുന്നതും ടൈറ്റന്‍സില്‍. പരിശീലകന്‍ ഉദയനില്‍ തുടങ്ങുന്നു ഈ പെരുമ. രാജഗുരു സുബ്രഹ്മണ്യനാണ് ടീമിനെ നയിക്കുന്നത്. ഐസക് ആന്റണി, പ്രസാദ്, ജിഷ്ണു തുടങ്ങിയവര്‍ മലയാളി സാന്നിധ്യങ്ങള്‍. സൂപ്പര്‍ താരം മന്‍ജീത് ചില്ലാര്‍ നയിക്കുന്ന ബംഗളൂരു ആദ്യ സീസണിലെ മോശം പ്രകടനത്തില്‍നിന്ന് കരയ്‌ക്കു കയറാനുള്ള ശ്രമത്തില്‍. ഇത്തവണ ഇതുവരെ അഞ്ചു ജയം സ്വന്തമാക്കി. പൈറേറ്റ്‌സ്, ദബാങ്, പൂനേരി, വാരിയേഴ്‌സ് ടീമുകള്‍ക്കും രണ്ടാം ഘട്ടത്തില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ. പട്‌ന പൈറേറ്റ്‌സും ബംഗാള്‍ വാരിയേഴ്‌സും തമ്മിലുള്ള ഏഴാം മത്സരം സമനിലയില്‍ കലാശിച്ചു. ഈ സീസണില്‍ ആദ്യത്തേത്.

ദബാങ് ദല്‍ഹിയുടെ കാഷിലിങ് അഡ്‌കെയും, രോഹിത് കുമാര്‍ ചൗധരിയും 44 വീതം പോയിന്റോടെ ആദ്യ ഘട്ടത്തിലെ മികച്ച റെയ്ഡര്‍മാരായി. മികവുറ്റ രീതിയില്‍ റെയ്ഡ് നടത്തിയത് ടൈറ്റന്‍സ്. 100 വട്ടം വിജയകരമായി അവര്‍ റെയ്ഡ് പൂര്‍ത്തിയാക്കി, 129 പോയിന്റും നേടി. ടാക്കിള്‍ ചെയ്യുന്നതിലും ടൈറ്റന്‍സിനു തന്നെ മുന്‍തൂക്കം.

മുംബൈയിലെ എസ്‌വിപി സ്റ്റേഡിയം, കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്ചന്ദ്ര ബോസ് സ്റ്റേഡിയം, ജയ്‌പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയം, പട്‌നയിലെ പാടലീപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ആദ്യ ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയായത്. ഇന്നു തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ ഹൈദരാബാദും, ബംഗളൂരുവും അതിഥികളാകുന്നുവെന്നത് ദക്ഷിണേന്ത്യയെയും കബഡി ജ്വരത്തിലേക്ക് നയിക്കും. ഹൈദരാബാദില്‍ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയം, ബംഗളൂരുവില്‍ ശ്രീകണ്ഠീരവ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍. ദല്‍ഹിയിലെ ത്യാഗരാജ സ്‌പോര്‍ട്‌സ് കോംപ്ലക്‌സും, പൂനെയിലെ ശ്രീ ശിവഛത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സും ഈ റൗണ്ടിലെ മറ്റു വേദികള്‍. ആദ്യ ദിവസത്തെ മത്സരങ്ങള്‍ കൊണ്ട് കാണികളില്‍ റെക്കോഡിട്ട ലീഗ്, രണ്ടാം വട്ടത്തിലും ജൈത്രയാത്രയ്‌ക്കുള്ള ഒരുക്കത്തില്‍.

ആഗസ്റ്റ് 19ന് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ സമാപിക്കും. പോയിന്റ് നിലയില്‍ ഒന്നാമതും നാലാമതുമെത്തുന്ന ടീമുകള്‍ ആദ്യ സെമിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍, രണ്ട്, മൂന്ന് ടീമുകള്‍ രണ്ടാം സെമി കൊഴുപ്പിക്കും. ആഗസ്റ്റ് 21ന് സെമി. 23ന് സെമിയിലെ പരാജിതര്‍ മൂന്ന്, നാല് സ്ഥാനങ്ങള്‍ക്കായി പോരാടും. 23ന് ഫൈനല്‍. സെമി മുതലുള്ള മത്സരങ്ങളെല്ലാം മുംബൈയിലെ എസ്‌വിപി സ്റ്റേഡിയത്തില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി ഹര്‍ഷവര്‍ദ്ധിനിക്കെതിരെയുള്ള സ്വര്‍ണ്ണക്കടത്ത് കേസ്: മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും കൈമാറും

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

ഓൺലൈൻ ഗെയിം കളിച്ച് നഷ്ടമായത് ലക്ഷങ്ങൾ : 28 കാരി ജീവനൊടുക്കി ; കഴിഞ്ഞ വർഷം ഭർത്താവ് തീർത്തത് 15 ലക്ഷത്തിന്റെ കടം

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

പുതിയ വാര്‍ത്തകള്‍

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.