റിയൊ ഡി ജനെയ്‌റൊ: കോപ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനിടെ നടന്ന ഉത്തേജകമരുന്നു പരിശോധയില്‍ ഫ്രെഡ് പരാജയപ്പെട്ടുവെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍. താരത്തിന്റെ രക്ത സാംപഌല്‍ ഹൈഡ്രോക്ലോറോതിയാസൈഡ് കണ്ടെത്തിയെന്നും അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആദ്യ പരിശോധയില്‍ പരാജയപ്പെട്ടിരുന്ന ഫ്രെഡിനെ യുവേഫ യുറോപ്പ ലീഗില്‍ കളിപ്പിച്ച ഉക്രൈന്‍ ക്ലബ് ഷാക്തര്‍ ഡോണെറ്റ്‌സ്‌കിന്റെ നടപടി വിവാദത്തിനു കാരണമായിരുന്നു.
അതേസമയം, കോപ അമേരിക്ക ചാംപ്യന്‍ഷിപ്പിന് രണ്ടു മാസം മുന്‍പ് നല്‍കിയ നിരോധിത മരുന്നുകളുടെ പട്ടികയില്‍ ഹൈഡ്രോക്ലോറോതിയാസൈഡ് ഇല്ലായിരുന്നുവെന്ന് ഫെഡറേഷന്‍ വ്യക്തമാക്കി. അതിനു ശേഷമാണ് ഈ മരുന്ന് ഉള്‍പ്പെടുത്തിയത്. താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അസോസിയേഷന്‍.
















