ലണ്ടന്‍: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് പേസര്‍മാര്‍ മാര്‍ക് ഫോറ്റിറ്റും, ലിയാം പ്ലങ്കറ്റും. ആദ്യ രണ്ടു ടെസ്റ്റ് കളിച്ച ശേഷം, മൂന്നാമത്തേതില്‍ സ്റ്റീവന്‍ ഫിന്നിനായി ഒഴിവാകേണ്ടി വന്ന പേസര്‍ മാര്‍ക് വുഡും ടീമില്‍. ഈ മൂന്നു പേരില്‍ ഒരാളാകും ആന്‍ഡേഴ്‌സണിന്റെ പകരക്കാരന്‍.
അതേസമയം, ഫോമിലല്ലാത്ത ഓപ്പണര്‍ ആദം ലിത്തിനെ നിലനിര്‍ത്തി. ഫോറ്റിറ്റ് ആദ്യമായാണ് ടീമില്‍ ഇടംപിടിക്കുന്നതെങ്കില്‍ പ്ലങ്കറ്റ് ഒരു വര്‍ഷം മുന്‍പ് അരങ്ങേറി.
ടീം: അലിസ്റ്റര്‍ കുക്ക് (നായകന്‍), മോയീന്‍ അലി, ജൊനാഥന്‍ ബെയര്‍സ്റ്റൗ, ഇയാന്‍ ബെല്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവന്‍ ഫിന്‍, മാര്‍ക് ഫോറ്റിറ്റ്, ആദം ലിത്ത്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ബെന്‍ സ്റ്റോക്‌സ്, മാര്‍ക്ക് വുഡ്.
















