വാഷിംഗ്ടണ്‍: ലോകത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ അന്‍പത് ശതമാനവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവര്‍. കമ്പനി തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരുടെ സംഖ്യ ഇപ്പോള്‍ പ്രതിമാസം 13 ശതമാനംവച്ച് വര്‍ധിക്കുകയാണെന്ന് കമ്പനിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂണ്‍ 30 ഓടെ ആണ് ഫെയ്‌സ്ബുക്കിലെ അംഗസംഖ്യ 149 കോടിയായത്. ആകെയുള്ള ഫെയ്‌സ്ബുക്ക് അംഗങ്ങളില്‍ 65 ശതമാനവും ദിവസവും ഫെയ്‌സ്ബുക്ക് സന്ദര്‍ശിക്കുന്നവരാണെന്നും, അതിന്റെ ഫലമായി ജൂണ്‍ 30 ന് അവസാനിച്ച് രണ്ടാംപാദത്തില്‍ വരുമാനം 39 ശതമാനം വര്‍ധിച്ച് 404 കോടി ഡോളറായി.
ലോകത്താകെ സ്മാര്‍ട്ട്‌ഫോണുകള്‍ വഴി ഫെയ്‌സ്ബുക്ക് നോക്കുന്നവരുടെ സംഖ്യ കാര്യമായി വര്‍ധിക്കുകയാണ്. അതിനാല്‍, ഫെയ്‌സ്ബുക്കില്‍ വരുമാനവര്‍ധനയിലെ പ്രധാന ഘടകം സ്മാര്‍ട്ട്‌ഫോണിലെ പരസ്യങ്ങളായി മാറിയിട്ടുണ്ട്.
.
















