ലോസ്ഏഞ്ചല്‍സ്: വിഷപ്പാമ്പിനൊപ്പം സെല്‍ഫിയെടുത്ത അമേരിക്കക്കാരന്‍ ജീവന്‍ രക്ഷിക്കാന്‍ മുടക്കിയത് ഒന്നരലക്ഷം ഡോളര്‍.സെല്‍ഫിയെടുക്കുന്നതിനിടെ റാറ്റില്‍ പാമ്പ് ടോഡ് ഫാസ്‌ലറെ കടിക്കുകയായിരുന്നു. കടിയേറ്റ് ഫാസ്‌ലറുടെ ഒരു കൈ നീലനിറമായി.
കുറ്റക്കാട്ടില്‍ കിടന്ന പാമ്പിനെ വലിച്ചെടുത്ത് അതുമായി അടിപൊളി സെല്‍ഫിയെടുക്കാനായിരുന്നു കക്ഷിയുടെ ശ്രമം. കടിയേറ്റ് ഞാന്‍ തളര്‍ന്നു. നാവ് അനങ്ങാതായി. കണ്ണുകള്‍ വശങ്ങളിലേക്ക് പോയി, ഫാസ്‌ലര്‍ പറയുന്നു.
രണ്ട് ആശുപത്രികളില്‍നിന്നാണ് ഫാസ്‌ലര്‍ക്ക് ആന്റിവെനം കുത്തിവയ്‌പ്പ് എടുത്തത്.
കടിയേറ്റുണ്ടായത് വലിയ മുറിവായിരുന്നു. അതുശരിയാക്കാനും വലിയ തുക വേണ്ടിവന്നു. മൊത്തം ചെലവ് 153,161 ഡോളര്‍. ഫാസ്‌ലറുടെ ഇന്‍ഷ്വറന്‍സ് കമ്പനി ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തവരികയാണ്. മൊത്തം തുക അവര്‍ നല്‍കുമോ ഫാസ്‌ലര്‍ കുറച്ച് തുക ഒടുക്കേണ്ടിവരുമോ എന്നൊന്നും വ്യക്തമായിട്ടില്ല.
കാലിഫോര്‍ണിയില്‍ പ്രതിവര്‍ഷം നൂറിലേറെപ്പേരെ റാറ്റില്‍ പാമ്പ് കടിക്കാറുണ്ട്.(സെല്‍ഫിയെടുക്കുമ്പോഴല്ല) കൊടിയ വിഷമുള്ളവയാണ് റാറ്റില്‍ പാമ്പുകളെങ്കിലും പൊതുവേ നിരുപദ്രവകാരികളാണ് ഇവ. പ്രകോപിപ്പിച്ചാല്‍ മാത്രമേ കടിക്കൂ.
വാലിന്റെ അറ്റത്ത് കിലുക്കമുള്ള പാമ്പുകളാണ് ഇവ.ഇവ വാല്‍ അനക്കുമ്പോള്‍ കിലുക്കം( റാറ്റില്‍) നന്നായി കിലുങ്ങും. അതില്‍ നിന്നാണ് റാറ്റില്‍ എന്ന പേര് വന്നത്. സമീപത്ത് പാമ്പുണ്ടെന്ന് സൂചന നല്‍കുന്നത് ഇതാണ്.
















