അങ്കാര: തുര്‍ക്കിയില്‍ സൈനിക വാഹനത്തിനു നേര്‍ക്കുണ്ടായ കാര്‍ ബോംബ് ആക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു.
സംഭവത്തില്‍ നാലു സൈനികര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ ലിസെയിലായിരുന്നു ആക്രമണം നടന്നത്.
സൈനിക വാഹന വ്യൂഹത്തിലേക്കു ചാവേര്‍ സ്‌ഫോടകവസ്തു ഘടിപ്പിച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.
















